Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 3പേര്‍ക്ക് പരുക്ക്

 


ADVERTISEMENT

പറവൂര്‍: (www.kvartha.com) ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്. കണ്ണൂരില്‍നിന്ന് ശബരിമലയിലേക്കുപോയ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ബുധനാഴ്ച പുലര്‍ചെ നാലുമണിക്ക് പെരുവാരം വളവിലായിരുന്നു അപകടം.

ബസ് ഡ്രൈവര്‍ പ്രദീപ്, യാത്രക്കാരായ ലീല, ജനാര്‍ദനന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കി. പരുക്ക് സാരമുള്ളതല്ലെന്നാണ് അറിയുന്നത്. അപകടത്തില്‍പെട്ട ബസിന്റെ ഉടമകള്‍ മറ്റൊരു ബസ് സജ്ജമാക്കിയശേഷം തീര്‍ഥാടകര്‍ ശബരിമലയിലേക്ക് യാത്ര തുടര്‍ന്നു.
Aster_MIMS

Accident | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് 3പേര്‍ക്ക് പരുക്ക്

Keywords: Bus carrying Sabarimala pilgrims collided with lorry, 3 injured, Ernakulam, News, Accident, Injured, Sabarimala, Sabarimala Pilgrims, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia