ന്യൂഡെല്‍ഹി: (www.kvartha.com) ബിടിഎസ് താരം ജിനിന്റെ പുതിയ ലുകില്‍ ഞെട്ടി ആരാധകര്‍. പ്രമുഖ കൊറിയന്‍ സംഗീത ബാന്‍ഡിലെ മുതിര്‍ന്ന അംഗം ജിന്‍ തല മൊട്ടയടിച്ച് പുതിയ ലുക് സ്വീകരിച്ചതോടെ ആരാധകര്‍ കൂട്ടക്കരച്ചിലിലാണ്. നിര്‍ബന്ധിത സൈനികസേവനം ആരംഭിക്കുന്നതിനായാണ് താരം പട്ടാളലുകിലേക്ക് മാറിയത്.
നെറ്റിയിലേക്ക് പാറിക്കിടക്കുന്ന നീളന്‍ മുടിയും പാട്ടു പൊട്ടിവിടരാന്‍ തുടങ്ങുന്ന അധരങ്ങളും കാതരമാക്കിയ കൗമാരഹൃദയങ്ങള്‍ താരത്തിന്റെ പുതിയ മാറ്റത്തില്‍ സങ്കടപ്പെട്ടിരിക്കുകയാണ്. ഞങ്ങളിതെങ്ങനെ സഹിക്കുമെന്ന ആരാധകവൃന്ദത്തിന്റെ ചോദ്യത്തിന് ഉത്തരമില്ല.
എന്നാല്‍ ജിന്‍ സൈനികസേവനം ആരംഭിക്കാന്‍ കാംപിലെത്തുമ്പോള്‍ ആരാധകസൈന്യം ഇരച്ചെത്താതിരിക്കാന്‍ അഭ്യര്‍ഥനയുമായി എത്തിയിരിക്കുകയാണ് ബിടിഎസ് എജന്‍സിയായ ബിഗ്ഹിറ്റ് മ്യൂസിക്. യോന്‍ചനിലെ ബൂട് കാംപില്‍ ഇന്ന് ജിന്‍ സൈനിക റിക്രൂട്‌മെന്റിന് എത്തുമ്പോള്‍ ആരാധകര്‍ പരിസരത്തേക്ക് വരരുതെന്നാണ് അഭ്യര്‍ഥന.
മറ്റു സൈനികരും അവരുടെ ബന്ധുക്കളുമൊക്കെയായി തിരക്കുള്ള സ്ഥലത്ത് ആളുകള്‍ കൂടുന്നത് പ്രശ്‌നമുണ്ടാക്കുമെന്നും അവിടേക്ക് വരുമ്പോള്‍ ജിന്‍ ആരാധകരെയോ മാധ്യമപ്രവര്‍ത്തകരെയോ മൈന്‍ഡ് ചെയ്യില്ലെന്നും ഏജന്‍സി മുന്‍കൂട്ടി അറിയിച്ചിട്ടുണ്ട്.
ബിടിഎസിലെ മറ്റ് അംഗങ്ങളും വരും മാസങ്ങളില്‍ സൈനികസേവനം ആരംഭിക്കും. രണ്ട് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി 2025 ല്‍ ബാന്‍ഡ് പുനഃസംഘടിപ്പിക്കാനാണ് ടീമിന്റെ തീരുമാനം.
Keywords: News,National,India,New Delhi,Entertainment,Army,Soldiers,Top-Headlines,Actor,Latest-News,Lifestyle & Fashion, BTS' Jin gets a buzzcut ahead of military enlistment, fans find him ‘even more cute’