Follow KVARTHA on Google news Follow Us!
ad

Vivienne Westwood | ബ്രിടീഷ് ഫാഷന്‍ ഡിസൈനര്‍ വിവിയന്‍ വെസ്റ്റ് ഹുഡ് അന്തരിച്ചു

British fashion designer Vivienne Westwood dies at 81#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലന്‍ഡന്‍: (www.kvartha.com) ബ്രിടീഷ് ഫാഷന്‍ ഡിസൈനറും ആക്ടിവിസ്റ്റുമായിരുന്ന വിവിയന്‍ വെസ്റ്റ് ഹുഡ് അന്തരിച്ചു. 81 വയസായിരുന്നു. സൗത് ലന്‍ഡനിലെ ക്ലാഫാമിലുള്ള അവരുടെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 

വിവിയന്റെ മരണവാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ ഇങ്ങനെയൊരു കുറിപ്പിനൊപ്പമാണ് കുടുംബം പങ്കുവച്ചത്. 'അവര്‍ തന്റെ അവസാനംവരെയും ഇഷ്ടമുള്ള കാര്യങ്ങള്‍ക്കായി ചെലവഴിച്ചു. ഡിസൈനിങ്ങിനും പുസ്തകമെഴുത്തിലും അവര്‍ സമയം കണ്ടെത്തി. അതിലൂടെ ലോകത്തിന്റെ മാറ്റത്തിനായി അവര്‍ പ്രവര്‍ത്തിച്ചു. മഹത്തരമായി ജീവിതമാണവര്‍ നയിച്ചത്. കഴിഞ്ഞ 60 വര്‍ഷത്തില്‍ അവരുണ്ടാക്കിയ സ്വാധീനം വളരെ വലുതാണ്'- കുറിപ്പില്‍ പറയുന്നു.

News,World,international,Lifestyle & Fashion,Death,Top-Headlines,Social-Media, British fashion designer Vivienne Westwood dies at 81


ലോകത്തെ തന്റെ ഫാഷന്‍ പരീക്ഷണങ്ങളിലൂടെ മാറ്റങ്ങളിലേയ്ക്ക് നയിച്ചതില്‍ വലിയ പങ്ക് വഹിച്ച വ്യക്തിയായിരുന്നു വിവിയന്‍. അവരാണ് പംഗ് ഫാഷന് തുടക്കമിട്ടത്. 1962-ല്‍ സ്വന്തം വിവാഹത്തിന് സ്വയം ഡിസൈന്‍ ചെയ്ത വസ്ത്രമാണ് അവര്‍ ധരിച്ചത്. 

1970- കളിലാണ് അവര്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. അര്‍ബന്‍ സ്ട്രീറ്റ് സ്‌റ്റൈല്‍ രംഗത്ത് വലിയ മാറ്റങ്ങളാണ് അവര്‍ കൊണ്ടുവന്നത്. ഫാഷനിലൂടെ തന്റെ രാഷ്ട്രീയവും വ്യക്തമാക്കുന്നതില്‍ അവര്‍ ശ്രദ്ധാലുവായിരുന്നു. ബ്രിടീഷ് രാജ്ഞി ഉള്‍പെടെ നിരവധി പ്രമുഖരാണ് വിവിയന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തില്‍ തിളങ്ങിയത്. 
Keywords: News,World,international,Lifestyle & Fashion,Death,Top-Headlines,Social-Media, British fashion designer Vivienne Westwood dies at 81

Post a Comment