ലന്‍ഡന്‍: (www.kvartha.com) മലയാളി യുവാവിനെ ബ്രിടനില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വിദ്യാര്‍ഥി വിസയിലെത്തിയ കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി ബിജിന്‍ വര്‍ഗീസ് (26) എന്ന യുവാവാണ് മരിച്ചത്. ലിവര്‍പൂളിന് സമീപം വിരാളിലാണ് മൃതദേഹം കണ്ടെത്തയത്. യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സ്ഥലം പൊലീസ് നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് മരണ വിവരം പുറത്തറിഞ്ഞത്. ഒരു കെയര്‍ ഏജന്‍സിയില്‍ ജോലി ചെയ്്ത് വരികയായിരുന്നു യുവാവെന്നാണ് വിവരം.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുകെയില്‍ മലയാളി നഴ്‌സ് കുഴഞ്ഞുവീണ് മരിച്ചിരുന്നു. യുകെയിലെ എന്‍എച്എസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായ
നിമ്യ മാത്യൂസ് (34) ആണ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
നിമ്യ മാത്യൂസ് (34) ആണ് ജോലിക്കിടെ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
Keywords: News,World,international,London,Malayalee,Found Dead,Police, Britain: Keralite man found dead