Follow KVARTHA on Google news Follow Us!
ad

MSME Branch | വടക്കന്‍ കേരളത്തെ ചെറുകിട സംരംഭ കേന്ദ്രമായി വികസിപ്പിക്കാന്‍ എംഎസ്എംഇ ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂടിന്റെ ശാഖ കണ്ണൂരില്‍ ആരംഭിക്കണം: അഡ്വ പി സന്തോഷ് കുമാര്‍ എം പി

Branch of MSME Development Institute should be started in Kannur: Adv P Santosh Kumar MP#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kvartha.com) സംസ്ഥാനത്തെ പ്രധാനപ്പെട്ട ചെറുകിട സംരംഭ കേന്ദ്രമായി വടക്കന്‍ കേരളത്തെ വികസിപ്പിക്കാന്‍  മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് (എംഎസ്എംഇ) ഡെവലപ്മെന്റ് ഇന്‍സ്റ്റിറ്റിയൂടിന്റെ ഒരു ശാഖ കണ്ണൂരില്‍ ആരംഭിക്കുവാനുള്ള നടപടി ഉടന്‍ സ്വീകരിക്കണമെന്ന് അഡ്വ പി സന്തോഷ് കുമാര്‍ എം പി
രാജ്യസഭയില്‍ പ്രത്യേക പരാമര്‍ശത്തിലൂടെ ആവശ്യപ്പെട്ടു.

നിലവില്‍ കേരളത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ മാത്രമാണ് എംഎസ്എംഇ ഇന്‍സ്റ്റിറ്റിയൂടിന്റെ ശാഖയുള്ളത്. വടക്കന്‍ കേരളത്തിന്റെ സാമ്പത്തിക വികസനത്തിലും സാമൂഹ്യപുരോഗതിയിലും ചെറുകിട വ്യവസായങ്ങള്‍ വഹിക്കുന്ന പങ്ക് നിര്‍ണായകമാണ്. 

നിരവധി ഖാദി, കൈത്തറി, കരകൗശലവസ്തുക്കള്‍, മറ്റ് പരമ്പരാഗതവും തദ്ദേശീയവുമായ ചെറുകിട വ്യവസായങ്ങള്‍ കണ്ണൂര്‍ ജില്ലയിലുള്‍പെടെയുണ്ട്. കുടുംബശ്രീ യൂണിറ്റുകള്‍, കയറ്റുമതി കേന്ദ്രീകൃത ക്ലസ്റ്ററുകള്‍, കണ്ണൂര്‍, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ എന്നിവയെല്ലാം വടക്കന്‍ കേരളത്തെ ചെറുകിട സംരംഭ കേന്ദ്രമായി മാറ്റാനുള്ള സാധ്യതകള്‍ വര്‍ധിപ്പിക്കുകയാണ്. 

News,Kerala,State,Top-Headlines,MP,Rajya Sabha,Business,Finance, Branch of MSME Development Institute should be started in Kannur: Adv P Santosh Kumar MP


എന്നാല്‍ മൈക്രോ സ്മോള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് വകുപ്പിന്റെ പദ്ധതികളെ കുറിച്ചും പരിശീലന പരിപാടികളെ കുറിച്ചുമുള്ള അവബോധം ഇവിടെ കുറവാണ്. കഴിവ് വര്‍ധിപ്പിക്കുവാനുള്ള പരിശീലനത്തിന്റെ കുറവും ശക്തമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവുമാണ് മേഖലയില്‍ ചെറുകിട സംരഭങ്ങളുടെ പുരോഗതിയെ പിറകോട്ടുവലിക്കുന്നതെന്നും എം പി പറഞ്ഞു.

Keywords: News,Kerala,State,Top-Headlines,MP,Rajya Sabha,Business,Finance, Branch of MSME Development Institute should be started in Kannur: Adv P Santosh Kumar MP

Post a Comment