Follow KVARTHA on Google news Follow Us!
ad

Dead Body | കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Idukki,News,Dead Body,Missing,Police,hospital,Kerala,
അടിമാലി: (www.kvartha.com) കുളിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. എല്ലക്കല്ലിന് സമീപം മുതിരപ്പുഴയാറില്‍ കുളിക്കുന്നതിനിടെ കാണാതായ പോത്തുപാറ പുലരിപ്പാറയില്‍ ജിജി(45)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഫയര്‍ ഫോഴ്‌സ് സ്‌കൂബ ടീം നടത്തിയ തിരച്ചിലില്‍ വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് നാലുമണിക്കാണ് ജിജിയും രണ്ടുസുഹൃത്തുക്കളും കൂടി എല്ലക്കല്‍ പാലത്തിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയത്. നീന്തുന്നതിനിടെ ജിജി കയത്തില്‍ പെടുകയായിരുന്നു.

Body of missing youth found while taking bath, Idukki, News, Dead Body, Missing, Police, Hospital, Kerala

വിവരമറിയിച്ചതിനെ തുടര്‍ന്ന് രാജാക്കാട് പൊലീസും ഫയര്‍ ഫോഴ്‌സും പ്രദേശവാസികളുടെ സഹായത്തോടെ ബുധനാഴ്ച വൈകിട്ട് ആറരമണി വരെ തിരച്ചില്‍ നടത്തിയെങ്കിലും ജിജിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ തിരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. ജിജിയുടെ മൃതദേഹം അടിമാലി താലൂക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ സ്മിത. മക്കള്‍. മിത്ര, ചൈത്ര. മരുമകന്‍. ആല്‍ബര്‍ട്.

Keywords: Body of missing youth found while taking bath, Idukki, News, Dead Body, Missing, Police, Hospital, Kerala.

Post a Comment