Follow KVARTHA on Google news Follow Us!
ad

Jo Mersa Marley | ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്സാ മാര്‍ലി കാറില്‍ മരിച്ച നിലയില്‍

Bob Marley’s grandson Jo Mersa Marley passes away at 31#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ലോസ് ആഞ്ജലീസ്: (www.kvartha.com) ജമൈകന്‍ റെഗ്ഗേ സംഗീതഞ്ജനും ഗിറ്റാറിസ്റ്റും ഗാനരചയിതാവുമായ ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്സാ മാര്‍ലിയെ മരിച്ച നിലയില്‍ കണ്ടെത്തി. റെഗ്ഗേ ഗായകനായിരുന്നു 31 കാരനായ ജോ മേഴ്സാ മാര്‍ലിയും. സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു മാര്‍ലിയെ. ആസ്ത്മ അറ്റാകാണ് മരണകാരണമെന്നാണ് വിവരം.

News,World,international,Singer,Death,Found Dead,Car,Vehicles,Top-Headlines,Latest-News, Bob Marley’s grandson Jo Mersa Marley passes away at 31


1991 ല്‍ ജമൈകയിലാണ് ജോ മേഴ്സയുടെ ജനനം. ഗായകന്‍ സ്റ്റീഫന്‍ മാര്‍ലിയാണ് ജോ മേഴ്സയുടെ പിതാവ്. ബാല്യകാലം ജമൈകയില്‍ ചെലവഴിച്ച ശേഷം അമേരികയിലെ ഫ്ലോറിഡയിലേക്ക് കുടുംബ സമേതം ജോ മേഴ്സ താമസം മാറി. മിയാമി കോളേജില്‍ സ്റ്റുഡിയോ എന്‍ജിനീയറിങ് പഠിക്കുന്നതിനിടെയാണ് ജോ മേഴ്സ സംഗീതത്തില്‍ സജീവമാകുന്നത്. ഹര്‍ടിങ് ഇന്‍സൈഡ്, കംഫര്‍ടബിള്‍, എറ്റേണല്‍ തുടങ്ങിയവയാണ് ജോ മേഴ്സയുടെ സംഗീത ആല്‍ബങ്ങള്‍. 

Keywords: News,World,international,Singer,Death,Found Dead,Car,Vehicles,Top-Headlines,Latest-News, Bob Marley’s grandson Jo Mersa Marley passes away at 31

Post a Comment