Follow KVARTHA on Google news Follow Us!
ad

Criticized | പയ്യന്നൂരിലെ ജൈവഗ്രാമം ബി ജെ പി നേതാക്കള്‍ സന്ദര്‍ശിച്ചു: സിപിഎമിന് അഴിമതി നടത്താനുള്ള വെള്ളാനയായി പദ്ധതി മാറിയെന്ന് കെ രഞ്ജിത്

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Payyannur,News,Politics,BJP,CPM,Criticism,Kerala,
പയ്യന്നൂര്‍: (www.kvartha.com) സി പി എം നേതൃത്വം നല്‍കുന്ന പയ്യന്നൂര്‍ നഗരസഭ ഭരണ സമിതിക്ക് അഴിമതി നടത്താനുള്ള വെള്ളാനയായി കണ്ണൂര്‍ ജൈവഗ്രാമം പദ്ധതി മാറിയെന്ന് ബിജെപി സംസ്ഥാന സെക്രടറി കെ രഞ്ജിത്. പയ്യന്നൂരിലെ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

BJP Leader K Ranjith Against CPM Leader, Payyannur, News, Politics, BJP, CPM, Criticism, Kerala

ഒന്നരക്കോടിയിലേറെ മുടക്കിയിട്ടും ഒരു രൂപയുടെ പ്രയോജനം പോലും കിട്ടാത്ത സര്‍കാര്‍ പദ്ധതി, 2011 - 12 കാലത്താണ് പട്ടികജാതിക്കാര്‍ക്ക് കൃഷിയും കൈത്തൊഴിലും ചെയ്യുന്നതിനായി ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പെടുത്തി പയ്യന്നൂര്‍ ജൈവ ഗ്രാമം പ്രോജക്ട് തുടങ്ങിയത്.

സി പി എം ഭരിക്കുന്ന പയ്യന്നൂര്‍ നഗരസഭ ഒന്നരക്കോടി ചിലവില്‍ പട്ടിക ജാതിക്കാര്‍ക്കായി സ്വയം തൊഴില്‍ എന്നപേരില്‍ നടപ്പാക്കിയ ജൈവ ഗ്രാമം പദ്ധതി സര്‍കാര്‍ തുക തട്ടിപ്പിന്റെ നേര്‍ സാക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. പാറകളും കല്ലും നിറഞ്ഞ സ്ഥലത്ത് എങ്ങനെയാണ് ജൈവ ഗ്രാമം പദ്ധതി നടത്തിക്കുക എന്നത് സി പി എം നിയന്ത്രണത്തിലുള്ള നഗര സഭാ ഭരണസമിതിയോട് തന്നെ ചോദിക്കേണ്ടിവരും എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എസ് സി വിഭാഗത്തില്‍പെട്ട ആര്‍ക്കും തന്നെ കയറിച്ചെല്ലാന്‍ പോലും സാധിക്കില്ല. സര്‍കാര്‍ ഉദ്ദേശിക്കുന്ന ഒരു ജൈവ പദ്ധതിയും ഈ പ്രദേശത്തു പ്രായോഗികമല്ല. മറിച് ഗവണ്‍മെന്റ് അനുവദിച്ച തുക കൊള്ളയടിക്കാനുള്ള ഒരു പരിപാടി മാത്രമാണിത്. ഏകദേശം ഒന്‍പതു ഏകര്‍ വരുന്ന പദ്ധതി പ്രദേശം കേവലം ആയിരം മുതല്‍ അയ്യായിരം വരെ സെന്റിന് എന്ന കണക്കില്‍ വാങ്ങി പത്തായിരം രൂപയ്ക്കു മറിച്ചു വില്‍ക്കുകയാണുണ്ടായത്. സ്ഥലം വാങ്ങിയതില്‍ തന്നെ റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ ഇടപെടലും വലിയ അഴിമതിയുമാണ് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.

നഗരസഭയുടെ ഇക്കൊല്ലത്തെ വാര്‍ഷിക ബഡ്ജറ്റിലും ഈ മൊട്ടക്കുന്ന് തട്ട് തട്ടായി തിരിക്കാന്‍ പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. പട്ടികജാതി വിഭാഗത്തിനായുള്ള തുക തട്ടിപ്പിന്റെ ഒരുനഗ്‌നമായ ഉദാഹരണമാണിത്. ഈ അഴിമതിയെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നും പയ്യന്നൂര്‍ നഗരസഭാധ്യക്ഷന്‍ രാജിവെക്കണമെന്നും ഭാരതീയ ജനതാ പാര്‍ടി ആവശ്യപ്പെടുകയാണെന്ന് പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം ബി ജെ പി സംസ്ഥാന സെക്രടറി പറഞ്ഞു.

പയ്യന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബാലകൃഷ്ണന്‍, കോറോം ബിജെപി സംസ്ഥാന കമിറ്റി അംഗം അഡ്വ ശ്രീധര പൊതുവാള്‍, ജില്ലാ കമിറ്റി അംഗം പ്രഭാകരന്‍ കടന്നപ്പള്ളി, കര്‍ഷക മോര്‍ച ജില്ലാ ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ വിനോദ് പുഞ്ചക്കാട്, ടി അജയന്‍ എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

Keywords: BJP Leader K Ranjith Against CPM Leader, Payyannur, News, Politics, BJP, CPM, Criticism, Kerala.

Post a Comment