പൊലീസ് പറയുന്നത് ഇങ്ങനെ:
'പെണ്‍കുട്ടി ഒരു പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ പഠിക്കുകയാണ്. 2019-ല്‍ അമന്‍ എന്ന പേരില്‍ മാത്രം അറിയാവുന്ന പ്രതിയെ പെണ്‍കുട്ടി തന്റെ സ്‌കൂളിന് പുറത്ത് കണ്ടുമുട്ടി. യുവാവ് പെണ്‍കുട്ടിയുമായി ചങ്ങാത്തം കൂടുകയും നാഗ്പാഡയിലെ ഒരു മുറിയിലേക്ക് കൊണ്ടുപോവുകയും അവിടെ വെച്ച് നഗ്‌നചിത്രങ്ങള്‍ എടുക്കുകയും ചെയ്തു.
പിന്നീട് നഗ്‌നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക് മെയില്‍ ചെയ്യാന്‍ തുടങ്ങി. പെണ്‍കുട്ടി, വീട്ടില്‍ നിന്ന് ആദ്യം മൂന്ന് ലക്ഷം രൂപയും പിന്നീട് രണ്ട് ലക്ഷം രൂപയും മോഷ്ടിച്ച് പ്രതിക്ക് പണം നല്‍കി. ഒരു ഡയമണ്ട് മോതിരം, നെക്ലേസ്, കഴുത്തിലെ ഡയമണ്ട് സെറ്റ്, ഡയമണ്ട് വളകള്‍, സ്വര്‍ണ ചെയിന്‍, സ്വര്‍ണ ലോക്കറ്റ് എന്നിവയുള്‍പെടെയുള്ള ആഭരണങ്ങളും പെണ്‍കുട്ടി വീട്ടില്‍ നിന്ന് മോഷ്ടിക്കാന്‍ തുടങ്ങി. വീട്ടില്‍ നിന്ന് ആഭരണങ്ങളും പണവും കാണാതായതിനെത്തുടര്‍ന്ന് എന്തോ കുഴപ്പമുണ്ടെന്ന് കുടുംബം സംശയിച്ചു.
തുടര്‍ന്ന് വീട്ടുകാര്‍ മോഷണ വിവരം പൊലീസില്‍ അറിയിക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്‌തെങ്കിലും ഒന്നും വ്യക്തമായില്ല. എന്നാല്‍, പിന്നീട് പൊലീസ് ഉദ്യോഗസ്ഥര്‍ പെണ്‍കുട്ടിയുമായി സ്‌നേഹത്തോടെ ഇടപെട്ട് വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്ന് അമന്‍ തന്നെ ബ്ലാക്ക്മെയില്‍ ചെയ്യുന്നതെങ്ങനെയെന്നും ഒരിക്കല്‍ മുറിയില്‍ പൂട്ടിയിട്ടിരുന്നതെങ്ങനെയെന്നും കൂടുതല്‍ പണം കൊണ്ടുവന്നില്ലെങ്കില്‍ ഫോട്ടോകളും വീഡിയോകളും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തിയതെങ്ങനെയെന്നും പെണ്‍കുട്ടി വിവരിച്ചു.
വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍, ഐപിസി വകുപ്പുകള്‍ പ്രകാരവും പോക്‌സോ നിയമത്തിന്റെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരവും യുവാവിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇപ്പോള്‍ പ്രതിക്കായി തിരച്ചില്‍ നടത്തുകയാണ്. പ്രതിയെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്', സീനിയര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാര്‍ താക്കൂര്‍ പറഞ്ഞു.
Keywords: Latest-News, National, Top-Headlines, Crime, Police, Robbery, Theft, Complaint, Black Mailing, Bizman's 12-year-old daughter steals ?5L to pay her blackmailer 'boyfriend'.
< !- START disable copy paste -->