Follow KVARTHA on Google news Follow Us!
ad

Killed | ബിഹാറില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം പ്രതി സ്തനങ്ങള്‍ മുറിച്ചെടുത്തുവെന്ന് ഭര്‍ത്താവ്; 5 പേര്‍ അറസ്റ്റില്‍, മുഖ്യപ്രതി ഒളിവില്‍

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Patna,News,Bihar,Killed,Allegation,Arrested,Police,National,
പറ്റ്ന: (www.kvartha.com) ബിഹാറിലെ ഭഗല്‍പൂരില്‍ യുവതിയെ കുത്തിക്കൊലപ്പെടുത്തിയശേഷം പ്രതി സ്തനങ്ങള്‍ മുറിച്ചെടുത്തുവെന്ന ആരോപണവുമായി ഭര്‍ത്താവ്. എന്നാല്‍ യുവാവിന്റെ ആരോപണങ്ങളെ എതിര്‍ത്ത് പൊലീസ് രംഗത്തെത്തി. തിങ്കളാഴ്ചയാണ് മരണവിവരം പൊലീസ് പുറത്തുവിട്ടത്.

Bihar woman Killed, Patna, News, Bihar, Killed, Allegation, Arrested, Police, National

സംഭവത്തെ കുറിച്ച് ഭഗല്‍പൂര്‍ എസ് എസ് പി ബാബുറാം പറയുന്നത്:

യുവതിയുടെ മരണം സ്ഥിരീകരിച്ചെങ്കിലും കൊലപാതകരീതി ബന്ധുക്കള്‍ പറയുന്ന പോലെയല്ല. പ്രതി ഒന്നിലധികം തവണ യുവതിയുടെ നെഞ്ചില്‍ കുത്തുകയും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു. യുവതിയുടെ സ്തനങ്ങള്‍ അക്രമി മുറിച്ചെടുത്തിട്ടില്ല.

സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ മുഖ്യപ്രതി ഒളിവിലാണ്. യുവതിയുമായി ശാരീരികബന്ധം സ്ഥാപിക്കാന്‍ പ്രതി ശ്രമിച്ചിരുന്നു. എന്നാല്‍ യുവതി ഇതിന് തയാറായില്ല. ഇതാണ് കൊലപാതകത്തിന് കാരണമായതെന്നാണ് സൂചന. പ്രതി ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടയാണ്. മരിച്ച യുവതി നിളാദേവി യാദവ് സമുദായത്തില്‍പെട്ടതുമാണ്.

സംഭവത്തെ കുറിച്ച് യുവതിയുടെ ഭര്‍ത്താവ് പറയുന്നത്:

ശനിയാഴ്ച ഭാര്യ മാര്‍കറ്റില്‍ പോയി മടങ്ങുകയായിരുന്നു. സാധാരണയായി ഓടോറിക്ഷയിലാണ് വരാറുള്ളത്. എന്നാല്‍ സംഭവദിവസം ഓടോറിക്ഷ ഇല്ലാത്തതിനെ തുടര്‍ന്ന് നടന്നുവരികയായിരുന്നു. പ്രതി ശെയ്ക് ശകീലീന്റെ കടയുടെ ഭാഗത്ത് എത്തിയപ്പോള്‍ അവള്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയ അയാള്‍ ഭാര്യയെ പിന്തുടര്‍ന്നു. തുടര്‍ന്ന് കുത്തിയശേഷം സ്തനങ്ങള്‍ വെട്ടിമാറ്റുകയായിരുന്നു. ശകീലിന്റെ ഉദ്ദേശ്യം ശരിയല്ലാത്തതിനാല്‍ അയാളോട് തന്റെ വീട്ടിലേക്ക് വരരുതെന്ന് താന്‍ മുന്നറിയിപ്പ്് നല്‍കിയിരുന്നു. ഇതാണ് ഭാര്യയെ കൊലപ്പെടുത്താന്‍ കാരണമായത്.

യുവതിയുടെ മരണമൊഴിയില്‍ ശകീലിന്റെ പേര് പറയുകയും ചെയ്തതായാണ് റിപോര്‍ടുകള്‍. അതേസമയം സംഭവത്തില്‍ സര്‍കാരിനെതിരെ വിമര്‍ശനവുമായി ഒബിസി മോര്‍ച രംഗത്തെത്തി. സംഭവം പ്രാകൃതവും ലജ്ജാകരവും ഹൃദയഭേദകവുമാണെന്ന് ഒബിസി മോര്‍ച ജെനറല്‍ സെക്രടറി നിഖില്‍ ആനന്ദ് പറഞ്ഞു. ഒരു വ്യക്തി ആരെയെങ്കിലും കുത്തുകയോ കൊല്ലുകയോ ചെയ്ത് കൈയ്യും കാലും വെട്ടിയെടുക്കുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ കൊലപ്പെടുത്തിയ ശേഷം സ്ത്രീയുടെ സ്തനം മുറിക്കാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന വികാരം എന്താണ്? ഇത് താലിബാനിസമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാറും തേജസ്വി യാദവും മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതി ശകീലിനെ സംരക്ഷിക്കുന്നതിന് പകരം നിതീഷ് കുമാര്‍ കുറ്റവാളിയെ തൂക്കിലേറ്റണം. ഈ വര്‍ഗീയ സംഭവത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ബീഹാര്‍ സര്‍കാര്‍ ഏറ്റെടുക്കുകയും ഇരയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കുകയും വേണം.

ഭഗല്‍പൂരിലെ ദാരുണമായ സംഭവത്തിലെ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും വധശിക്ഷ ഉറപ്പാക്കുന്ന വേഗത്തിലുള്ള വിചാരണ നടത്തണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Keywords: Bihar woman Killed, Patna, News, Bihar, Killed, Allegation, Arrested, Police, National.

Post a Comment