Cold Wave | കൊടുംതണുപ്പില്‍ വിറച്ച് ഉത്തരേന്‍ഡ്യ; ബിഹാറില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; 8 സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്; ഡെല്‍ഹിയില്‍ താപനില താഴ്ന്നു

 




ന്യൂഡെല്‍ഹി: (www.kvartha.com) കൊടുംശൈത്യത്തില്‍ ഉത്തരേന്‍ഡ്യ തണുത്തുവിറയ്ക്കുന്നു. കടുത്ത ശൈത്യം തുടരുന്ന ബിഹാറില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പട്‌നയിലെ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഡിസംബര്‍ 26 മുതല്‍ 31 വരെയാണ് അവധി പ്രഖ്യാപിച്ചത്. സര്‍കാര്‍, സ്വകാര്യ സ്‌കൂളുകളെല്ലാം അടച്ചിടാന്‍ നിര്‍ദേശമുണ്ട്.  

ശീതതരംഗം കുട്ടികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതിനാലാണ് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുന്നതെന്ന് പട്ന ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. കശ്മീരില്‍ രാത്രിയിലെ കുറഞ്ഞ താപനില മൈനസ് ആറിലെത്തി. ഡെല്‍ഹിയില്‍ ചിലയിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില താഴ്ന്നു. 

അടുത്ത നാല് ദിവസത്തേക്ക് എട്ട് സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹിമാചല്‍ പ്രദേശ്, ഡെല്‍ഹി, ബിഹാര്‍, ബംഗാള്‍, സികിം, ഒഡിഷ, അസം, ത്രിപുര സംസ്ഥാനങ്ങളിലാണ് കനത്ത മൂടല്‍ മഞ്ഞിന് സാധ്യത. 

Cold Wave | കൊടുംതണുപ്പില്‍ വിറച്ച് ഉത്തരേന്‍ഡ്യ; ബിഹാറില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു; 8 സംസ്ഥാനങ്ങളില്‍ കനത്ത മൂടല്‍ മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്; ഡെല്‍ഹിയില്‍ താപനില താഴ്ന്നു


ചണ്ഡിഗഡ്, ഡെല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങളില്‍ രണ്ടു മുതല്‍ അഞ്ചു ഡിഗ്രി വരെയാണ് താപനില റിപോര്‍ട് ചെയ്തത്. ഈ സംസ്ഥാനങ്ങളിലെല്ലാം ശൈത്യ തരംഗത്തിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. തണുപ്പും മൂടല്‍ മഞ്ഞും കാരണം വാഹനാപകടങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രതയിലാണ് സംസ്ഥാനങ്ങള്‍.

Keywords:  News,National,India,Top-Headlines,Trending,school,Students,Cold, Weather,Accident, Bihar: Patna schools shut till December 31 due to severe cold 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia