BEVCO outlets | പുതുവത്സര രാത്രിയില്‍ ബാറുകള്‍ പുലര്‍ചെ വരെയോ? വാര്‍ത്ത വ്യാജമെന്ന് എക്‌സൈസ്; സമയം തെറ്റിച്ചാല്‍ കടുത്ത നടപടിയെന്ന് മുന്നറിയിപ്പ്
Dec 31, 2022, 13:28 IST
തിരുവനന്തപുരം: (www.kvartha.com) പുതുവത്സര രാത്രിയില്‍ ബാറുകളുടെയും ബവ്‌റിജസ് കോര്‍പറേഷന്‍ ഔട്‌ലറ്റുകളുടെയും പ്രവര്‍ത്തനം നീട്ടിയിട്ടുണ്ടെന്ന വാര്‍ത്ത വ്യാജമെന്ന് എക്‌സൈസ്. രാവിലെ 11 മുതല്‍ രാത്രി 11 വരെയാണ് ബാറുകളുടെ പ്രവര്‍ത്തന സമയം.
ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്‌ലറ്റുകളുടെ പ്രവര്‍ത്തന സമയം രാവിലെ 10 മണി മുതല്‍ രാത്രി ഒമ്പതുമണി വരെയാണ്. നിയമ പ്രകാരം അനുവദിച്ചിട്ടുള്ള സമയത്തിനുശേഷം തുറന്നിരിക്കുന്ന ലൈസന്‍സ് സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.
പുതുവത്സര രാവില്‍ മദ്യശാലകളുടെ പ്രവര്‍ത്തന സമയം നീട്ടിയെന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണം നടന്നിരുന്നു. ബാറുകള്‍ ജനുവരി ഒന്ന് പുലര്‍ചെ അഞ്ചുമണിവരെ തുറക്കുമെന്നും ബവ്‌റിജസ് കോര്‍പറേഷന്റെ ഔട്‌ലറ്റുകള്‍ പുലര്‍ചെ ഒരു മണിവരെ തുറക്കുമെന്നുമായിരുന്നു പ്രചാരണം. ഇതിനെതിരെയാണ് എക്‌സൈസ് രംഗത്തെത്തിയത്.
വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ പരാതികള്‍ അറിയിക്കേണ്ട എക്‌സൈസ് വകുപ്പിന്റെ നമ്പര്‍: 9447178000,9061178000.
Keywords: BEVCO outlets will not extend timing on new Year night, Thiruvananthapuram, News, Liquor, Business, New Year, Celebration, Social Media, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.