Follow KVARTHA on Google news Follow Us!
ad

Movies | 2022ല്‍ ബോക്‌സ് ഓഫീസ് ഇളക്കിമറിച്ച് ദക്ഷിണേന്ത്യന്‍ സിനിമകള്‍; ഈ വര്‍ഷം പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രങ്ങള്‍

Best South Indian Movies 2022, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ചെന്നൈ: (www.kvartha.com) ദക്ഷിണേന്ത്യന്‍ സിനിമയ്ക്ക് 2022 സുവര്‍ണ വര്‍ഷമായിരുന്നു. എല്ലാ ചിത്രങ്ങളും ബോക്സ് ഓഫീസില്‍ വലിയ തരംഗമുണ്ടാക്കി. 'ആര്‍ആര്‍ആര്‍', 'കെജിഎഫ് 2' തുടങ്ങിയ ചിത്രങ്ങളുടെ വരുമാനം എല്ലാവരെയും അമ്പരപ്പിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ ദക്ഷിണേന്ത്യയിലെ ബമ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ ലിസ്റ്റ് കാണാം.
         
Latest-News, National, Top-Headlines, Entertainment, Cinema, Film, New-Year-2023, New Year, Tamil, Malayalam, Box Office, Best South Indian Movies 2022.

കാന്താര

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് നായകവേഷത്തില്‍ എത്തിയ 'കാന്താര' വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. കെജിഎഫ് നിര്‍മാതാക്കളായ ഹൊംബാലെ ഫിലിംസ് നിര്‍മിച്ച് സെപ്റ്റംബര്‍ 30 ന് റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസ് തൂത്തുവാരി. 2022ല്‍ പുറത്തിറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നാണിത്. ഉത്തരകേരളത്തിന്റെ തെയ്യവും കര്‍ണാടകയുടെ ദൈവക്കോലവും ഇഴ ചേര്‍ന്ന തുളുനാടന്‍ സംസ്‌കാര പശ്ചാത്തലത്തിലുള്ളതാണ് സിനിമ. ചിത്രം 'കാന്താര' ഡിസംബര്‍ ഒമ്പതിന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്‌ലിക്‌സില്‍ റിലീസ് ചെയ്തു.

കാര്‍ത്തികേയ 2

ദൈവത്തിന്റെ രഹസ്യങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഒരു ഡോക്ടറുടെ കഥയാണ് ഈ തെലുങ്ക് ചിത്രം പറയുന്നത്. ഇന്ത്യന്‍ ചരിത്രവും ആത്മീയതയും ഇതില്‍ കാണിക്കുന്നു. ഓഗസ്റ്റ് 13ന് റിലീസ് ചെയ്ത ചിത്രം 120 കോടിയിലധികം കലക്ഷന്‍ നേടിയിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ചന്ദു മൊണ്ടെട്ടി തന്നെ സംവിധാനം ചെയ്ത് 2014ല്‍ പ്രദര്‍ശനത്തിന് എത്തിയ 'കാര്‍ത്തികേയ'യുടെ രണ്ടാം ഭാഗമാണ് ചിത്രം. കുറഞ്ഞ ബഡ്ജറ്റില്‍ അനുപം ഖേര്‍, നിഖില്‍ സിദ്ധാര്‍ഥ്, അനുപമ പരമേശ്വരന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയാണ് ചിത്രം നിര്‍മിച്ചത്.

പൊന്നിയന്‍ സെല്‍വന്‍ 1

പത്താം നൂറ്റാണ്ടില ചോളരാജവംശത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രം രണ്ടു ഭാഗങ്ങളായാണ് തിയറ്ററുകളിലെത്തുന്നത്. വമ്പന്‍ താരനിരയെ അണിനിരത്തി മണിരത്നമാണ് സിനിമ സംവിധാനം ചെയ്തത്. വിക്രം, തൃഷ, കാര്‍ത്തി, ഐശ്വര്യ റായ്, ജയം രവി, ശോഭിത ദുലിപാല, ഐശ്വര്യ ലക്ഷ്മി, ജയറാം, ലാല്‍, പ്രകാശ് രാജ്, ജയറാം, പാര്‍ത്ഥിപന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ 1995ല്‍ പുറത്തിറക്കിയ 'പൊന്നിയന്‍ സെല്‍വന്‍' എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്.

മേജര്‍

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ചിത്രം ജൂണ്‍ മൂന്നിനാണ് റിലീസ് ചെയ്തത്. ചിത്രം ജൂലൈ മൂന്നിന് ഒടിടിയിലും റിലീസായി. മേജര്‍ സന്ദീപ് ആയി അഭിനയിച്ചത് തെന്നിന്ത്യന്‍ അഭിനേതാവും സംവിധായകനും തിരക്കഥാകൃത്തുമായ ആദിവി ശേഷ് ആണ്. പ്രകാശ് രാജ്, രേവതി, സെയ് മഞ്ജരേക്കര്‍, മുരളി ശര്‍മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.

777 ചാര്‍ലി

രക്ഷിത് ഷെട്ടി നായകനായ ചിത്രം '777 ചാര്‍ലി' ജീവിതം സുഖകരമല്ലാത്ത ഒരു ആണ്‍കുട്ടിയുടെ കഥയാണ് പറയുന്നത്. ഏകാന്തതയില്‍ അകപ്പെടുന്ന നായകന്റെ ജീവിതത്തിലേക്ക് ചാര്‍ലി എന്ന നായ കടന്നു വരുന്നതും തുടര്‍ന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഒരു നായയും മനുഷ്യനും തമ്മിലുള്ള മനോഹരമായ ബന്ധമാണ് ചിത്രം ചിത്രീകരിക്കുന്നത്.

സീതാ രാമം

പ്രേക്ഷക ഇഷ്ടം നേടിയ ഒരു പ്രണയ ചിത്രമാണ് സീതാ രാമം. ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഹനു രാഘവപ്പുഡി സംവിധാനം ചെയ്ത ചിത്രം 1965ലെ ഇന്‍ഡോ- പാക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രമായി ദുല്‍ഖര്‍ എത്തുമ്പോള്‍ മൃണാള്‍ താക്കൂറാണ് നായികയായി എത്തുന്നത്. കശ്മിര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരിച്ചത്.

വിക്രം

തിയേറ്ററുകളില്‍ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ട കമല്‍ഹാസന്റെ തിരിച്ചുവരവ് ചിത്രമാണിത്. ആക്ഷന്‍ മുതല്‍ ക്ലൈമാക്സ് വരെ ഗംഭീരമാണ്. ചിത്രത്തില്‍ വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കമല്‍ ഹാസന്റെ ഗംഭീര പ്രകടനം എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ മികവിനും എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണം നേടി.

കെജിഎഫ് 2

യാഷിന്റെ ഈ ചിത്രം തിയേറ്ററുകളെ ഇളക്കിമറിച്ചു. കോടികള്‍ മുടക്കി പുറത്തിറക്കിയ വമ്പന്‍ സിനിമകളെയും പിന്നിലാക്കിയായിരുന്നു പ്രശാന്ത് നീലിന്റെ 'കെജിഎഫ് 2' റെക്കോര്‍ഡുകള്‍ കുറിച്ചത്. കന്നഡ സിനിമയ്ക്കും രാജ്യമൊട്ടാകെ ആരാധകരെ നേടിക്കൊടുക്കാന്‍ 'കെജിഎഫി'നായി. റോക്കി ഭായിയായി യാഷ് തീപടര്‍ത്തിയ ആദ്യ ഭാഗത്തിന്റെ അതേ പാതയില്‍ തന്നെയാണ് ചാപ്റ്റര്‍ രണ്ടും സഞ്ചരിക്കുന്നത്

ആര്‍ആര്‍ആര്‍

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍' ബോക്‌സ് ഓഫീസില്‍ കോടികള്‍ വാരിക്കൂട്ടി. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമായാണ് ആര്‍ആര്‍ആര്‍ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിര്‍മാണ ചെലവ്. അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും വേഷമിട്ടു.

Keywords: Latest-News, National, Top-Headlines, Entertainment, Cinema, Film, New-Year-2023, New Year, Tamil, Malayalam, Box Office, Best South Indian Movies 2022.
< !- START disable copy paste -->

Post a Comment