Follow KVARTHA on Google news Follow Us!
ad

Depression | 'കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുന്നില്ലെന്ന നിരാശയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി 20-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു'

Bengaluru: Woman commits suicide by jumping from 19th floor#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ബെംഗ്‌ളൂറു: (www.kvartha.com) കുഞ്ഞിനെ മുലയൂട്ടാന്‍ സാധിക്കുന്നില്ലെന്ന നിരാശയില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി താമസിച്ചിരുന്ന ഫ്‌ലാറ്റ് സമുച്ചയത്തിലെ 20-ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി റിപോര്‍ട്. കരിസ്മ സിംഗ് എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞ് പിറന്നതിന് ശേഷം കരിസ്മയില്‍ ഉണ്ടായ കാര്യമായ മാറ്റങ്ങളാണ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

സോഫ്റ്റ്‌വെയര്‍ പ്രൊഫഷണലായ കരണ്‍ സിംഗ് എന്ന യുവാവുമായി 2011ലാണ് കരിസ്മ സിംഗിന്റെ വിവാഹം നടക്കുന്നത്. വിവാഹശേഷം ഇരുവരും കാനഡയിലേക്ക് പോയി. ദീര്‍ഘകാലം അവിടെയായിരുന്നു ഇവര്‍ ജീവിച്ചത്. വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ക്ക് ശേഷം 2022ലാണ് ഇവര്‍ക്കൊരു കുഞ്ഞ് പിറന്നത്.

എന്നാല്‍ ശാരീരിക കാരണങ്ങള്‍ മൂലം കുഞ്ഞിനെ മുലയൂട്ടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നില്ല. അങ്ങനെ വിഷാദത്തിലേക്ക് വീണുപോയ കരീസ്മ രണ്ട് തവണ കാനഡയില്‍ വച്ചുതന്നെ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നാണ് വിവരം. എന്നാല്‍ സമയത്തിന് ഭര്‍ത്താവിന്റെ ശ്രദ്ധ ലഭിച്ചതുകൊണ്ട് അന്നെല്ലാം ജീവന്‍ സുരക്ഷിതമായെന്നും തുടര്‍ന്ന് അവിടെ മനഃശാസ്ത്ര വിദഗ്ധരുടെ ചികിത്സയിലായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

എന്നാല്‍ മെച്ചപ്പെട്ട ചികിത്സയും പരിചരണവും നല്‍കാമെന്ന ആഗ്രഹത്തില്‍ കരീസ്മയുടെ അച്ഛനും അമ്മയും അവരെ നാട്ടിലേക്ക് എത്തിച്ചു. ചെന്നൈ സ്വദേശികളായ ഇവര്‍ കഴിഞ്ഞ 20 വര്‍ഷമായി ബെംഗ്‌ളൂറിലാണ് താമസിക്കുന്നത്. ഇവിടെയെത്തിയ ശേഷവും കരീസ്മ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവത്രേ. എന്നാല്‍ അപ്പോഴും മറ്റുള്ളവര്‍ കണ്ടതിനാല്‍ രക്ഷപ്പെട്ടു. ഇതോടെ ദിവസങ്ങളോളം ഇവര്‍ ആശുപത്രിയില്‍ തന്നെയായിരുന്നു. ശേഷം നവംബറിലാണ് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടത്.

തുടര്‍ന്ന് രാവിലെ 11 മണി കഴിഞ്ഞപ്പോള്‍ 19-ാം നിലയിലുള്ള ഫ്‌ലാറ്റില്‍ നിന്ന് മുടിയുണക്കിയിട്ട് വരാമെന്ന് മാതാപിതാക്കളോട് പറഞ്ഞാണ് കരീസ്മ പുറത്തിറങ്ങിയത്. ഏറെ നേരമായിട്ടും മകളെ കാണാതായതോടെ ഇവര്‍ അന്വേഷിച്ചപ്പോഴാണ് മുകളില്‍ നിന്ന് താഴേക്ക് ചാടിയ വിവരം അറിയുന്നത്. തല്‍ക്ഷണം തന്നെ മരണം സംഭവിച്ചിരുന്നു.

News,National,India,Bangalore,Suicide,Death,Obituary,Child,Mother,Depression,Health,Health & Fitness, Bengaluru: Woman commits suicide by jumping from 19th floor


മാസങ്ങളോളം വിഷാദത്തോട് പോരാടിയ ശേഷം അത് അവളുടെ ജീവനെടുക്കുന്ന സാഹചര്യത്തിലെത്തിയെന്നാണ് പൊലീസിന് കരീസ്മയുടെ ബന്ധുക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. സംഭവത്തില്‍ പൊലീസ് കേസ് ഫയല്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു സഹോദരന്‍ കൂടിയുണ്ട് കരീസ്മയ്ക്ക്. 

ലോകത്ത് തന്നെ ഏറ്റവുമധികം വിഷാദരോഗികളുള്ളൊരു രാജ്യമാണ് ഇന്‍ഡ്യ എന്നുള്ളതിനാല്‍ ഈ അടുത്ത കാലത്ത് മാനസികാരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും പ്രത്യേകിച്ച് വിഷാദരോഗത്തെ കുറിച്ചും ഏറെ ചര്‍ചകളുയര്‍ന്ന് വന്നിരുന്നു. ഇക്കൂട്ടത്തില്‍ പോസ്റ്റ് പാര്‍ടം ഡിപ്രഷന്‍ അഥവാ പ്രസവത്തിന് ശേഷം സ്ത്രീകളെ ബാധിക്കുന്ന വിഷാദത്തെ കുറിച്ചും ഒരുപാട് ചര്‍ചകളുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഇത്തര അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ഇതേക്കുറിച്ച് വിശദമായി സംസാരിക്കുകയും ചെയ്ത സ്ത്രീകളും മനഃശാസ്ത്ര വിദഗ്ധരും ഏറെയാണ്. 

Keywords: News,National,India,Bangalore,Suicide,Death,Obituary,Child,Mother,Depression,Health,Health & Fitness, Bengaluru: Woman commits suicide by jumping from 19th floor

Post a Comment