സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
പ്രതിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഉടന്‍ അറസ്റ്റുണ്ടാകും. വയോധികയായ പാര്‍വതമ്മയാണ് കൊല്ലപ്പെട്ടത്. ഇവര്‍ മകനും മരുമകള്‍ക്കുമൊപ്പം ബെംഗ്ലൂറിലെ ആനേക്കലില്‍ ഒരു അപാര്‍ടുമെന്റില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് വെറ്റില വാങ്ങാനായി വീട്ടില്‍ നിന്ന് ഇറങ്ങിയ ശേഷം പാര്‍വതമ്മ തിരിച്ചെത്തിയിരുന്നില്ല.
കാണാതായ ദിവസം അതേ അപാര്‍ടുമെന്റിലെ മൂന്നാം നിലയില്‍ വാടകയ്ക്ക് താമസിക്കുന്ന പവല്‍ നിരവധി തവണ തങ്ങളുടെ വീട്ടിലെത്തി അമ്മയുമായി ഏറെ നേരം സംസാരിച്ചിരുന്നുവെന്ന് മകന്‍ പറഞ്ഞു. അമ്മയെ കാണാതായതോടെ പവലിന്റെ അപാര്‍ടുമെന്റിലെത്തിയെങ്കിലും അത് പുറത്തുനിന്ന പൂട്ടിയ നിലയിലായിരുന്നു. തുടര്‍ന്ന് അമ്മയെ കാണാനില്ലെന്ന് കാണിച്ച് മകന്‍ പൊലീസില്‍ പരാതി നല്‍കി.
രണ്ടാമതും പവലിന്റെ അപാര്‍ടുമെന്റില്‍ എത്തിയപ്പോള്‍ പൂട്ടിയനിലയില്‍ കണ്ടെത്തിയതോടെ വീട് തുറന്ന് പരിശോധിക്കണമെന്ന് മകന്‍ പൊലീസിനോട് ആവശ്യപ്പെട്ടു.
പരിശോധനക്കിടെയാണ് വയോധികയുടെ മൃതദേഹം അലമാരയ്ക്കുള്ളില്‍ കൈകാലുകള്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന 80 ഗ്രാം തൂക്കമുള്ള ആഭരണങ്ങള്‍ നഷ്ടമായതായി മകന്‍ പറഞ്ഞു.
സംഭവത്തിനുശേഷം രക്ഷപ്പെട്ട പവലിനെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
Keywords: Bengaluru: 80-Yr-Old Woman's dead body found Inside Cupboard, Bangalore, News, Local News, Police, Dead Body, Complaint, National.