Follow KVARTHA on Google news Follow Us!
ad

BCCI | ആരാകും പുതിയ സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ? ബിസിസിഐക്ക് ലഭിച്ചത് 207 അപേക്ഷകൾ

BCCI Receives 207 Applications For The National Selection Committee- Report #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍

ന്യൂഡെൽഹി: (www.kvartha.com) ടി20 ലോകകപ്പിൽ ഇന്ത്യൻ ടീം പരാജയപ്പെട്ടതിന് ശേഷം ബിസിസിഐ സ്വീകരിച്ച ആദ്യ പ്രധാന നടപടി ചെയർമാൻ ചേതൻ ശർമ ഉൾപ്പെടെ നിലവിലെ സെലക്ഷൻ കമ്മിറ്റിയെ മുഴുവൻ പുറത്താക്കുകയായിരുന്നു. തുടർന്ന് ബിസിസിഐ പുതിയ കമ്മിറ്റിക്കായി അപേക്ഷകൾ ക്ഷണിച്ചു. നവംബർ 28 ആയിരുന്നു അവസാന തീയതി. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ദേശീയ സെലക്ഷൻ കമ്മിറ്റിയിലേക്ക് 207 അപേക്ഷകളാണ് ബിസിസിഐക്ക് ലഭിച്ചത്.
               
BCCI Receives 207 Applications For The National Selection Committee- Report, National,News,Top-Headlines,Latest-News,New Delhi,Report,Cricket,India.

സെലക്ഷൻ കമ്മിറ്റിയുടെ ചെയർമാനായിരുന്ന മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരായ ചേതൻ ശർമ്മയും ഹർവീന്ദർ സിംഗും ഈ സ്ഥാനത്തേക്ക് വീണ്ടും അപേക്ഷിച്ചതായാണ് വിവരം. എങ്കിലും വീണ്ടും അവസരം ലഭിക്കുമെന്ന പ്രതീക്ഷ കുറവാണ്. മുതിർന്ന ദേശീയ സെലക്ടർക്ക് സാധാരണയായി നാല് വർഷത്തെ കാലാവധി ലഭിക്കും. അബി കുരുവിളയുടെ കാലാവധി അവസാനിച്ചതിന് ശേഷം വെസ്റ്റ് സോണിൽ നിന്ന് സെലക്ടർ ഉണ്ടായിരുന്നില്ല.

അപേക്ഷകർ അഞ്ച് വർഷമോ അതിനുമുമ്പോ ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കണമെന്ന് നിബന്ധനയുണ്ട്. കൂടാതെ ഏഴോ അതിലധികമോ ടെസ്റ്റ് മത്സരങ്ങൾ അല്ലെങ്കിൽ 30 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ അല്ലെങ്കിൽ 10 ഏകദിനങ്ങൾ അല്ലെങ്കിൽ 20 ലിസ്റ്റ്-എ മത്സരങ്ങൾ കളിച്ചിട്ടുണ്ടായിരിക്കണം. അഞ്ച് വർഷത്തേക്ക് ഏതെങ്കിലും ക്രിക്കറ്റ് കമ്മിറ്റിയിൽ (ബിസിസിഐയുടെ നിയമങ്ങളിലും ചട്ടങ്ങളിലും നിർവചിച്ചിരിക്കുന്നതുപോലെ) അംഗമായിട്ടുള്ളവർക്കും സെലക്ഷൻ കമ്മിറ്റിയിൽ അംഗമാകാൻ അർഹതയില്ല.

അഞ്ചംഗ ബിസിസിഐ സെലക്ഷൻ കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന്, വൈകാതെ അപേക്ഷകരുമായി ബിസിസിഐ അഭിമുഖം നടത്തും. 2023ൽ ശ്രീലങ്കയ്‌ക്കെതിരായ ഹോം പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കുക എന്നതായിരിക്കും പുതിയ സെലക്ഷൻ കമ്മിറ്റിയുടെ ആദ്യ ദൗത്യം.

Keywords: BCCI Receives 207 Applications For The National Selection Committee- Report, National,News,Top-Headlines,Latest-News,New Delhi,Report,Cricket,India.



Post a Comment