Reveals | 'സീറ്റ് നിവർത്താൻ പറഞ്ഞു'; പിന്നീട് നടന്നത്! വൈറലായ വിമാനത്തിൽ നടന്ന കൂട്ടത്തല്ലിന് പിന്നിലെ കാരണം ഇങ്ങനെ
Dec 30, 2022, 11:48 IST
ന്യൂഡെൽഹി: (www.kvartha.com) ബാങ്കോക്കില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന തായ് സ്മൈല്‍ എയര്‍വേയ്‌സ് വിമാനത്തില്‍ യാത്രക്കാര്‍ തമ്മില്‍ രൂക്ഷമായ തർക്കത്തിൽ ഏർപെടുന്നതും ഒടുവിൽ അടികൂടുന്നതിന്റെയും ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. വാക്കേറ്റത്തിൽ ഏർപ്പെട്ടവർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അത്തരം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റിലൂടെ അറിയിക്കുകയും ചെയ്തു.
വിമാനത്തിലെ ഒരു യാത്രക്കാരൻ പകർത്തിയ ദൃശ്യങ്ങളിൽ, ക്യാബിൻ ക്രൂവും സഹയാത്രികരും, തർക്കിച്ച് നിൽക്കുന്ന രണ്ട് പുരുഷ യാത്രക്കാരെ ശാന്തമാക്കാൻ ശ്രമിക്കുന്നതും ഒടുവിൽ അടിയിലേക്കും ആക്രമണത്തിലേക്കും നീങ്ങുന്നതും കാണാം. ആക്രമിക്കാൻ സുഹൃത്തുക്കളും ചേർന്നതോടെ കാര്യങ്ങൾ കൈവിട്ടു. ക്യാബിൻ ക്രൂവിന്റെ ശ്രമഫലമായി ഒടുവിൽ പ്രശ്‌നം പരിഹരിച്ചു. എന്നാല്‍ എന്താണ് സംഘര്‍ഷത്തിന് കാരണമെന്നത് വ്യക്തമായിരുന്നില്ല. ഇപ്പോൾ സംഭവത്തിന് പിന്നിലെ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആ വിമാനത്തിലെ യാത്രക്കാരിലൊരാൾ.
ടേക്ക്ഓഫിന് മുമ്പ് എല്ലാ യാത്രക്കാരോടും സീറ്റ് മുകളിലേക്ക് ലംബമായി ക്രമീകരിക്കാൻ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാർ ആവശ്യപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. എന്നാൽ ഒരു യാത്രക്കാരൻ സീറ്റ് ക്രമീകരിക്കാൻ തയ്യാറായില്ല. തനിക്ക് നടുവേദനയുടെ പ്രശ്‌നമുണ്ടെന്നും അതിനാൽ നിർദേശങ്ങൾ പാലിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേച്ചൊല്ലി യാത്രക്കാരൻ മറ്റുള്ളവരുമായി വഴക്കിട്ടുവെന്ന് യാത്രക്കാരിലൊരാളായ അലോക് കുമാറിനെ ഉദ്ധരിച്ച് റിപ്പോർട്ട് പറയുന്നു.
സുരക്ഷാ പ്രശ്‌നമായതിനാൽ നിർദേശങ്ങൾ പാലിക്കാൻ രണ്ട് ക്യാബിൻ ക്രൂകൾ ഇയാളോട് അഭ്യർഥിച്ചെങ്കിലും അയാൾ ഗൗനിച്ചില്ല. ഈ സമയത്ത്, സഹയാത്രികർ അയാളോട് നിർദേശങ്ങൾ പാലിക്കാൻ പറഞ്ഞു, 'താങ്കൾ ആദ്യമായി യാത്ര ചെയ്യുകയാണോ?' എന്ന് ഒരാൾ അയാളോട് ചോദിച്ചു. ഇതോടെ വാക് തർക്കങ്ങൾ തുടങ്ങുകയും ഒടുവിൽ അടിപിടിയിലേക്ക് നീങ്ങുകയും ആയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. മറ്റുള്ളവരെ തല്ലുകൊണ്ടയാൾ പ്രകോപിപ്പിച്ചതാണെന്നും അത് വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടില്ലെന്നും മർദനമേറ്റയാളാണ് സംഭവത്തിന്റെ ഉത്തരവാദിയെന്നും അലോക് കുമാർ വ്യക്തമാക്കി.

#AirRage
— Saurabh Sinha (@27saurabhsinha) December 28, 2022
Video of a fight between pax that broke out on @ThaiSmileAirway flight
Reportedly on a Bangkok-India flight of Dec 27 pic.twitter.com/qyGJdaWXxC
സുരക്ഷാ പ്രശ്‌നമായതിനാൽ നിർദേശങ്ങൾ പാലിക്കാൻ രണ്ട് ക്യാബിൻ ക്രൂകൾ ഇയാളോട് അഭ്യർഥിച്ചെങ്കിലും അയാൾ ഗൗനിച്ചില്ല. ഈ സമയത്ത്, സഹയാത്രികർ അയാളോട് നിർദേശങ്ങൾ പാലിക്കാൻ പറഞ്ഞു, 'താങ്കൾ ആദ്യമായി യാത്ര ചെയ്യുകയാണോ?' എന്ന് ഒരാൾ അയാളോട് ചോദിച്ചു. ഇതോടെ വാക് തർക്കങ്ങൾ തുടങ്ങുകയും ഒടുവിൽ അടിപിടിയിലേക്ക് നീങ്ങുകയും ആയിരുന്നുവെന്നാണ് വെളിപ്പെടുത്തൽ. മറ്റുള്ളവരെ തല്ലുകൊണ്ടയാൾ പ്രകോപിപ്പിച്ചതാണെന്നും അത് വീഡിയോയിൽ റെക്കോർഡ് ചെയ്തിട്ടില്ലെന്നും മർദനമേറ്റയാളാണ് സംഭവത്തിന്റെ ഉത്തരവാദിയെന്നും അലോക് കുമാർ വ്യക്തമാക്കി.
Keywords: Bangkok-India Flier Reveals What Triggered Fight On Plane, National,News,Top-Headlines,Latest-News,New Delhi,Flight,Video,Social Media,Twitter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.