Drowned | ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗ്ലൂര്‍ സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗ്ലൂര്‍ സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ബെംഗ്ലൂര്‍ സ്വദേശി അരൂപ് ഡെ (33) ആണ് മരിച്ചത്. ഭാര്യയും സുഹൃത്തുക്കളുമടങ്ങുന്ന 11 അംഗ സംഘത്തോടൊപ്പമാണ് അരൂപ് പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയത്.
Aster mims 04/11/2022

Drowned | ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം പുതുവത്സരാഘോഷങ്ങള്‍ക്കായി വര്‍ക്കലയിലെത്തിയ ബെംഗ്ലൂര്‍ സ്വദേശി തിരയില്‍പ്പെട്ട് മുങ്ങിമരിച്ചു

വര്‍ക്കല ഓടയം ബീചില്‍ പ്രവര്‍ത്തിക്കുന്ന മിറകിള്‍ ബെ റിസോര്‍ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. റിസോര്‍ടിന് സമീപത്തെ ബീചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാനിറങ്ങിയ അരൂപ് തിരയിലകപ്പെടുകയായിരുന്നു. കരയില്‍നിന്ന് 50 മീറ്ററോളം അകലെയായിരുന്നു അപകടം സംഭവിച്ചത്.

മുങ്ങിത്താഴുന്ന അരൂപിനെ സുഹൃത്തുക്കളും മീന്‍ പിടുത്ത തൊഴിലാളികളും ചേര്‍ന്ന് കരയ്ക്കെത്തിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വര്‍ക്കല താലൂക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അരൂപ് ആസ്ത്മ രോഗിയാണെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അയിരൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Keywords: Bangaluru native who come to Varkala to celebrate New Year drowned at sea, Thiruvananthapuram, News, Drowned, Hospital, New Year, Celebration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script