Follow KVARTHA on Google news Follow Us!
ad

Suicide | 'ഹൃദ്രോഗിയായതിലുള്ള മനോവിഷമം: കാറില്‍ നൈട്രജന്‍ നിറച്ച് ഐടി പ്രൊഫഷനലിന്റെ ആത്മഹത്യ'

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,Bangalore,News,Police,Dead Body,Suicide,National,
ബെംഗ്ലൂര്‍: (www.kvartha.com) ഹൃദ്രോഗിയായതിലുള്ള മനോവിഷമത്തില്‍ കാറില്‍ നൈട്രജന്‍ നിറച്ച് ഐടി പ്രൊഫഷനല്‍ ആത്മഹത്യ ചെയ്തതായി പൊലീസ്. ബെംഗ്ലൂറിലെ മഹാലക്ഷ്മി ലേഔടില്‍ കുറുബറഹള്ളി ജന്‍ക്ഷനു സമീപമാണ് ദാരുണ സംഭവം. 51 വയസ്സുകാരനായ വിജയകുമാറാണ് ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. നഗരത്തിലെ പ്രമുഖ സോഫ്റ്റ്വെയര്‍ കംപനിയിലെ ജീവനക്കാരനാണ്.

Bangalore: IT professional ends life by filling car with Nitrogen gas, Bangalore, News, Police, Dead Body, Suicide, National

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

റോഡരികില്‍ നിര്‍ത്തിയ കാറിന് പ്രദേശവാസികളുടെ സഹായത്തോടെ കവര്‍ ഇടുകയാണ് വിജയ കുമാര്‍ ആദ്യം ചെയ്തത്. തുടര്‍ന്ന് പിന്‍സീറ്റിലേക്കു കയറി വാതിലടച്ചു. കാറില്‍ നൈട്രജന്‍ സിലിന്‍ഡര്‍ കരുതിയിരുന്നു. പ്ലാസ്റ്റിക് കവര്‍ മുഖത്തു ചുറ്റി നൈട്രജന്‍ വാതകം കടത്തിവിട്ടു. സംശയം തോന്നിയ പ്രദേശവാസികള്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. എന്നാല്‍ പൊലീസെത്തി പരിശോധിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Keywords: Bangalore: IT professional ends life by filling car with Nitrogen gas, Bangalore, News, Police, Dead Body, Suicide, National.

Post a Comment