ഒരു സുപ്രധാന പ്രഖ്യാപനത്തിന് തയ്യാറാകണമെന്ന് റൈന്‍ഹാര്‍ട്ട് നേരത്തെ ജീവനക്കാരോട് പറഞ്ഞിരുന്നു. എന്നാല്‍ ബോണസ് നല്‍കുന്നതിനെക്കുറിച്ചോ മറ്റെന്തെങ്കിലും സര്‍പ്രൈസിനെക്കുറിച്ചോ അവര്‍ പറഞ്ഞിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്രയും വലിയ തുക ബോണസായി നല്‍കുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചപ്പോള്‍ ജീവനക്കാര്‍ ശരിക്കും അമ്പരന്നു.
കമ്പനിയില്‍ ജീവനക്കാരുടെ യോഗം വിളിച്ച്, താന്‍ 10 പേരുകള്‍ പറയുകയും ഇവര്‍ക്ക് 100,000 ഓസ്ട്രേലിയന്‍ ഡോളര്‍ (ഏകദേശം 82 ലക്ഷം രൂപ) വീതം നല്‍കുമെന്നും അവര്‍ പ്രഖ്യാപിക്കുകയായിരുന്നു. ബോണസ് ലഭിച്ച ജീവനക്കാരില്‍ ഒരാള്‍ മൂന്ന് മാസം മുമ്പാണ് കമ്പനിയില്‍ ചേര്‍ന്നത്. കഴിഞ്ഞ 12 മാസത്തിനുള്ളില്‍ റൈന്‍ഹാര്‍ട്ടിന്റെ കമ്പനി 3.3 ബില്യണ്‍ ഡോളര്‍ (190 ബില്യണ്‍ രൂപ) ലാഭം നേടിയിരുന്നു. ഇതിന് റൈന്‍ഹാര്‍ട്ട് തന്റെ ജീവനക്കാര്‍ക്ക് നന്ദി അറിയിക്കുകയും ഒരുപങ്ക് ജീവനക്കാര്‍ക്ക് നല്‍കുകയും ആയിരുന്നു.
Keywords: Christmas, Top-Headlines, Australia, Celebration, Job, Workers, Business, Australian Boss Gives Ten Employees A $100,000 Christmas Bonus.
< !- START disable copy paste -->