Aster volunteers | ബേപ്പൂര്‍ ജലോത്സവത്തിന് ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആസ്റ്റര്‍ വോളന്റീർസ്; മാതൃക

 


ബേപ്പൂര്‍: (www.kvartha.com) സാ​ഹ​സി​ക ജ​ല​കാ​യി​ക മ​ത്സ​ര​ങ്ങ​ളു​ടെ ഭൂ​പ​ട​ത്തി​ല്‍ ഇ​ടം​നേ​ടി​യ ബേപ്പൂർ അന്താരാഷ്ട്ര വാടർ ഫെസ്റ്റ് സീസൺ 2ന് ശേഷമുള്ള പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി ആസ്റ്റർ വോളന്റീർസ് മാതൃകയായി. ബേപ്പൂര്‍ മറീന ബീചും ചാലിയവും ഉൾപെടെയുള്ള പ്രദേശങ്ങളാണ് വിവിധ സർകാർ ഏജൻസികളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നു ശുചീകരിച്ചത്.
                 
Aster volunteers | ബേപ്പൂര്‍ ജലോത്സവത്തിന് ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആസ്റ്റര്‍ വോളന്റീർസ്; മാതൃക

ജനപ്രതിനിധികള്‍, കോര്‍പറേഷനിലെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിലെയും ശുചീകരണ തൊഴിലാളികള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, ഫെസ്റ്റിന്റെ സംഘാടകരും വോളന്റീയര്‍മാരും, ആസ്റ്റര്‍ വോളന്റീയര്‍മാര്‍, ഗവ. മോഡല്‍ ഹൈസ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് തുടങ്ങിയവര്‍ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി.
          
Aster volunteers | ബേപ്പൂര്‍ ജലോത്സവത്തിന് ശേഷം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി ആസ്റ്റര്‍ വോളന്റീർസ്; മാതൃക

ബേപ്പൂരിനൊപ്പം ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ മറ്റിടങ്ങളില്‍ പ്രധാനപ്പെട്ട പരിപാടികളില്‍ പങ്കെടുക്കേണ്ട സാഹചര്യം വന്നത് കൊണ്ട് പങ്കുചേരാന്‍ സാധിച്ചില്ലെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് സാമൂഹ്യ മാധ്യമത്തില്‍ കുറച്ചു. ജലോത്സവം വിജയിപ്പിക്കാന്‍ രാപ്പകലില്ലാതെ കഠിനാധ്വാനം ചെയ്ത വോളന്റീയര്‍മാരെയും ഫെസ്റ്റിന് ശേഷം മാതൃകാപരമായി ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടവരെയും പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords:  Latest-News, Kerala, Kozhikode, Top-Headlines, Hospital, Sea, Aster MIMS, Aster volunteers led the Beypur cleanup.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia