കണ്ണൂര്‍: (www.kvartha.com) ഡിപാര്‍ട്‌മെന്റ് ഓഫ് സ്‌പോര്‍ട്‌സ് മെഡിസിന്‍ ആസ്റ്റര്‍ മിംസും എച് സി എല്‍ ക്രികറ്റ് ടൂര്‍ണമെന്റ് കമിറ്റിയും സംയുക്തമായി കണ്ണൂര്‍ പൊലീസ് പരേഡ് മൈതാനത്തില്‍ വച്ച് നടത്തിയ ഓള്‍ കേരള ക്രികറ്റ് ടൂര്‍ണമെന്റില്‍ ആസ്റ്റര്‍ മിംസ് കോഴിക്കോട് വിജയികളായി.
കഴിഞ്ഞ 17 ന് വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് പ്രദീപ് കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ച ടൂര്‍ണമെന്റില്‍ കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലുകളില്‍ നിന്നായി നിരവധി ടീമുകള്‍ പങ്കെടുത്തു. കണ്ണൂരിലെ പൊലീസ് -രാഷ്ട്രീയ -സാമൂഹിക -സാംസ്‌കാരിക -പത്ര മേഖലകളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത പ്രദര്‍ശന മത്സരവും നടന്നു.
Keywords: News,Kerala,State,Kannur,Sports,Cricket,Winner,Police,Journalist,Politics, Aster MIMS Kozhikode won All Kerala Cricket Tournament