Follow KVARTHA on Google news Follow Us!
ad

Aster Hospitals | ജീവൻരക്ഷാ ദൗത്യവുമായി പൊതുജനങ്ങളിലേക്കിറങ്ങി ആസ്റ്റർ ആശുപത്രികൾ; 941 പഞ്ചായതുകളിലും പരിശീലനം നൽകും; സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എംബി രാജേഷ് നിർവഹിച്ചു

Aster Hospitals starts medical campaign to save lives #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂർ: (www.kvartha.com) ജീവൻരക്ഷാ ദൗത്യവുമായി പൊതുജനങ്ങളിലേക്കിറങ്ങി ആസ്റ്റർ ആശുപത്രികൾ. സംസ്ഥാനത്തെ മുഴുവൻ പഞ്ചായതുകളെയും ഉൾപെടുത്തി ആസ്റ്റർ ആശുപത്രികൾ സംഘടിപ്പിക്കുന്ന ജീവൻരക്ഷാ പരിശീലനപദ്ധതി 'ബി ഫസ്റ്റ് - ടു എയ്ഡ് ആൻഡ് സേവ് ലൈഫ്സ്' ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ മന്ത്രി എംബി രാജേഷ് നിർവഹിച്ചു. 941 പഞ്ചായതുകളിലും പ്രഥമ ശുശുശ്രൂഷ സംബന്ധിച്ച് ആസ്റ്റർ ആശുപത്രികളിലെ വിദഗ്ധർ ബോധവത്കരണം നൽകും.
  
Aster Hospitals starts medical campaign to save lives, Kerala,News,Top-Headlines, Latest-News,Thrissur,hospital,Minister.

ആസ്റ്ററിന്റെ സംരംഭത്തിന് എല്ലാ പിന്തുണയും നൽകിയ മന്ത്രി എംബി രാജേഷ് ഒരു വർഷത്തിനുള്ളിൽ ഈ പദ്ധതി 941 പഞ്ചായതുകളിലും എത്തുമെന്ന് ശുഭാപ്‌തി പ്രകടിപ്പിച്ചു. നിർണായക സമയത്ത് ശാസ്ത്രീയമായ അടിയന്തര സേവനം ഒരുക്കിയതിന് ആസ്റ്റർ ഗ്രൂപിനെ അദ്ദേഹം അഭിനന്ദിച്ചു.
          
Aster Hospitals starts medical campaign to save lives, Kerala,News,Top-Headlines, Latest-News,Thrissur,hospital,Minister.

സംരംഭത്തിന് കീഴിൽ, ജീവൻരക്ഷ ദൗത്യങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ചും അവ എങ്ങനെ കൈകാര്യം ചെയ്യാമെന്നും പൊതുജനങ്ങളെ പരിശീലിപ്പിക്കുന്നതിന് ആസ്റ്റർ ആശുപത്രികൾ സ്ഥാപനങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കും. ആസ്റ്റർ ആശുപത്രികളിലെ വിദഗ്‌ധ ഡോക്‌ടർമാർ പ്രഥമശുശ്രൂഷ, അടിസ്ഥാന ജീവൻ രക്ഷാ സംവിധാനങ്ങൾ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബോധവത്‌കരണം നടത്തും. 

'ഒരു ജീവൻ രക്ഷിക്കുക എന്നതാണ് ഏറ്റവും വലിയ നേട്ടം. 'ബി ഫസ്റ്റ്' സംരംഭം ഓരോ സാധാരണക്കാരനും അത്യാവശ്യമായ ജീവൻ രക്ഷാ അറിവുകൾ നൽകുന്നു. ഇത് കേരളത്തിലുടനീളമുള്ളവരിലേക്ക്  എത്തിക്കാനാവുന്നത് ആസ്റ്റർ ഹോസ്പിറ്റലുകൾക്ക് അഭിമാനകരമായ കാര്യമാണ്', ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആൻഡ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു.

കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ എമർജൻസി മെഡിസിൻ വിഭാഗം ലീഡ് കൺസൾടന്റ് ഡോ. ജോൺസൺ കെ വർഗീസ്, കോഴിക്കോട് ആസ്റ്റർ മിംസിലെ എമർജൻസി മെഡിസിൻ വിഭാഗം ഡയറക്ടർ ഡോ. വേണുഗോപാലൻ പിപി, കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ മെഡികൽ അഫയേഴ്സ് ഡയറക്ടർ ഡോ. ടിആർ ജോൺ, ഡോ. ജോൺസൺ കെ വർഗീസ്, ലത്വീഫ് കാസിം, ജെയേഷ് വി നായർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Keywords: Aster Hospitals starts medical campaign to save lives, Kerala,News,Top-Headlines, Latest-News,Thrissur,hospital,Minister.

Post a Comment