Follow KVARTHA on Google news Follow Us!
ad

Directing Field | സംവിധാന രംഗത്തേക്ക്; എഴുത്ത് കഴിഞ്ഞു, ആക്ഷന്‍ പറയാന്‍ കൊതിയാകുന്നുവെന്ന് ആര്യന്‍ ഖാന്‍


മുംബൈ: (www.kvartha.com) ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ ആളാണ് ശാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍. കരണ്‍ ജോഹറിന്റെ കഭി ഖുഷി കഭി ഗമിലെ ബാലതാരമായിരുന്നു ആര്യന്‍. ചിത്രത്തിന്റെ ഓപനിംഗ് സീക്വന്‍സില്‍ ശാരൂഖ് കഥാപാത്രത്തിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് ആര്യനാണ്. 

കരണ്‍ ജോഹറിന്റെ തന്നെ കഭി അല്‍വിദ നാ കെഹ്നയുടെ ഭാഗവുമായിരുന്നു ആര്യന്‍. അതില്‍ ഒരു രംഗത്തില്‍ സോകര്‍ കളിക്കുന്നത് ചിത്രീകരിച്ചെങ്കിലും പിന്നീടത് ചിത്രത്തില്‍ നിന്ന് എഡിറ്റ് ചെയ്ത് മാറ്റുകയായിരുന്നു. ആര്യന്‍ ഖാന്‍ സംവിധാന രംഗത്തേക്ക് എത്തുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഒരു വെബ് സീരിസും ഒരു ഫീചര്‍ സിനിമയും ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്നുവെന്നായിരുന്നു ആ റിപോര്‍ടുകള്‍. ഇപ്പോഴിതാ ഇക്കാര്യം വ്യക്തമാക്കിയിരിക്കുകയാണ് ആര്യന്‍. 

നെറ്റ്ഫ്‌ലിക്‌സിനായി ഒരുങ്ങുന്ന വെബ് സീരീസിന്റെ തിരക്കഥ പൂര്‍ത്തിയായെന്ന് ആര്യന്‍ ആരാധകരുമായി സന്തോഷം പങ്കിട്ടു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. 

News,National,India,Mumbai,Entertainment,Cinema,Director,Sharukh Khan,Top-Headlines,Latest-News,Social-Media,instagram, Aryan Khan announces his first directorial project


'എഴുത്ത് കഴിഞ്ഞു... ആക്ഷന്‍ പറയാന്‍ കൊതിയാകുന്നു',- എന്നാണ് സന്തോഷ വിവരം പങ്കുവച്ച് ആര്യന്‍  കുറിച്ചത്. നിരവധി പേരാണ് ആര്യന് ആശംസകളുമായി രംഗത്തെത്തുന്നത്. 

റെഡ് ചിലീസ് എന്റര്‍ടെയ്ന്‍മെന്റിന് വേണ്ടി തന്നെയാണ് ആര്യന്‍ ഖാന്‍ സംവിധാനം ചെയ്യുന്നത്. ആര്യന്‍ ഖാന്റെ സംവിധാനത്തില്‍ പ്രിത കമാനിയും അഭിനയിക്കുന്നുണ്ടെന്നാണ് റിപോര്‍ട്.

2004ല്‍ ആനിമേഷന്‍ സിനിമയായ 'ഇന്‍ക്രെഡിബിള്‍സില്‍ വോയ്സ്ഓവര്‍' 
ശാരൂഖിനൊപ്പം ആര്യന്‍ അരങ്ങേറ്റം കുറിച്ചു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലജാവാബിന്റെ കഥാപാത്രത്തിന് എസ്ആര്‍കെ ശബ്ദം നല്‍കിയപ്പോള്‍, ആര്യന്‍ ചിത്രത്തില്‍ മിസ്റ്റര്‍ ഇന്‍ക്രെഡിബിളിന്റെ മകന്‍ തേജിനായി ശബ്ദം നല്‍കി. ലയണ്‍ കിങ്ങിന്റെ (2019) ഹിന്ദി പതിപ്പില്‍ സിംബ എന്ന കഥാപാത്രത്തിനും ശബ്ദം നല്‍കി.


Keywords: News,National,India,Mumbai,Entertainment,Cinema,Director,Sharukh Khan,Top-Headlines,Latest-News,Social-Media,instagram, Aryan Khan announces his first directorial project

Post a Comment