തിരുവനന്തപുരം: (www.kvartha.com) നിയമസഭയില്‍ സ്പീകര്‍ എഎന്‍ ശംസീറും കെ ടി ജലീല്‍ എംഎല്‍എയും തമ്മില്‍ തര്‍ക്കം. പ്രസംഗം നീണ്ടതിനെ തുടര്‍ന്ന് കെ ടി ജലീലിന്റെ മൈക് സ്പീകര്‍ ഓഫാക്കിയതാണ് തര്‍ക്കത്തിന് കാരണമായത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതിനുള്ള ബിലിന്റെ ചര്‍ചയ്ക്കിടയിലാണ് സംഭവം.
സമയം കഴിഞ്ഞതിനാല്‍ ജലീല്‍ പ്രസംഗം നിര്‍ത്തണമെന്ന് സ്പീകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, കെ ടി ജലീല്‍ അത് കാര്യമാക്കാതെ പ്രസംഗം തുടര്‍ന്നു. പ്രസംഗം നിര്‍ത്തിയില്ലെങ്കില്‍ ചെയറിന് ബലമായി മൈക് മറ്റൊരാള്‍ക്ക് നല്‍കേണ്ടിവരുമെന്ന് സ്പീകര്‍ മുന്നറിയിപ്പ് നല്‍കി. ചെയറുമായി സഹകരിക്കാത്തത് ശരിയല്ലെന്നും പരസ്പര ധാരണവേണമെന്നും സ്പീകര്‍ പറഞ്ഞു.
പ്രസംഗം അവസാനിപ്പിക്കാന്‍ സ്പീകര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നു. ഒരു അണ്ടര്‍സ്റ്റാന്‍ഡിങ്ങില്‍ പോകുമ്പോള്‍ ചെയറുമായി സഹകരിക്കാതിരിക്കുന്നത് ശരിയല്ലെന്നും ഓര്‍മിപ്പിച്ചു.
ഈ ഭാഗത്ത് നിന്ന് ഒറ്റയാളല്ലേ ഉള്ളൂവെന്നും ഒറ്റക്കാര്യമേ പറയുന്നുള്ളൂവെന്നും പറഞ്ഞ് ജലീല്‍ പ്രസംഗം തുടരാന്‍ ശ്രമിച്ചതോടെ സ്പീകര്‍ തോമസ് കെ തോമസ് എം എല്‍ എക്ക് പ്രസംഗിക്കാന്‍ അനുമതിയും നല്‍കി. എന്നാല്‍, അദ്ദേഹം സംസാരിക്കുമ്പോഴും ജലീല്‍ പ്രസംഗിക്കാന്‍ മുതിര്‍ന്നു. ഇതോടെ സ്പീകര്‍ മൈക് ഓഫ് ചെയ്യുകയായിരുന്നു.
ഗവര്‍ണര്‍ ചാന്‍സലറാകാന്‍ യോഗ്യനല്ലെന്ന് സര്‍കാര്‍ പലരീതിയില്‍ വ്യക്തമാക്കിയെന്ന് ജലീല്‍ പറഞ്ഞു. സര്‍വകലാശാലകള്‍ കാവി വല്‍കരിക്കാന്‍ ഗവര്‍ണറുടെ സഹായത്തോടെ നീക്കം നടന്നതായും ജലീല്‍ ആരോപിച്ചു.
Keywords: Argument between K.T.Jaleel and Speaker A.N.Shamseer in Assembly, Thiruvananthapuram, News, Politics, Assembly, University, Governor, Kerala.