ലോകകപ് മത്സരങ്ങള്‍ മുറുകിയതോടെ എങ്ങനെയെങ്കിലും അര്‍ജന്റീന കപടിക്കണമെന്നായിരുന്നു ഷിബുവിന്റെ ആഗ്രഹം. അതിനായി ഇഷ്ടദൈവത്തെ കൂട്ടുപിടിക്കുകയും ചെയ്തു. നേര്‍ച വെളളാട്ടത്തിന്റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ നാട്ടുകാരും ആവേശത്തിലായി. ഒടുവില്‍ മെസി ഖത്വറില്‍ കപുയര്‍ത്തി സ്വന്തം രാജ്യത്തേക്ക് മടങ്ങി ബ്യൂണേസ് അയേഴ്‌സില്‍ ആഹ്ളാദ പ്രകടനങ്ങളില്‍ പങ്കെടുത്തുകഴിഞ്ഞപ്പോള്‍ കുതിരുമ്മലില്‍ പിവി ഷിബു തന്റെ നേര്‍ച വെളളാട്ടം കെട്ടിയാടിക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അര്‍ജന്റീനിയന്‍ ആരാധകരുള്ള പ്രദേശങ്ങളിലൊന്നാണ് കുഞ്ഞിമംഗലത്തെ കുതിരുമ്മല്‍. ലോകകപ് ആവേശം നിറയുന്നതിനിടെ നവംബറില്‍
കുതിരുമ്മല്‍ ഫാന്‍സ് സ്ഥാപിച്ച 55 അടി ഉയരമുള്ള മെസിയുടെ പടുകൂറ്റന്‍ കടൗട് നേരത്തേ ശ്രദ്ധേയമായിരുന്നു.
Keywords: Latest-News, Kerala, Kannur, Payyannur, Argentina, Lionel Messi, World Cup, FIFA-World-Cup-2022, Top-Headlines, Argentina's World Cup win; Promise of fan paid.
< !- START disable copy paste -->