Follow KVARTHA on Google news Follow Us!
ad

Petition | അര്‍ജന്റീന -ഫ്രാന്‍സ് ലോകകപ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി മെസ് ഒപിനിയന്‍സ്; അപേക്ഷയില്‍ ഒപ്പിട്ട് പിന്തുണയുമായി 2 ലക്ഷത്തിലേറെ പേര്‍

Argentina fans launch petition in response to France demanding to replay World Cup final#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

പാരിസ്: (www.kvartha.com) അര്‍ജന്റീന -ഫ്രാന്‍സ് ലോകകപ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യവുമായി ഫ്രഞ്ച് വെബ്‌സൈറ്റായ മെസ് ഒപിനിയന്‍സ്. ആവശ്യത്തെ പിന്തുണച്ച് രണ്ട് ലക്ഷത്തിലേറെ പേരാണ് അപേക്ഷയില്‍ ഒപ്പിട്ടത്. മത്സരത്തില്‍ അര്‍ജന്റീന ആദ്യം നേടിയ രണ്ടു ഗോളുകളില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നാണ് പരാതിയില്‍ കാരണമായി പറയുന്നത്.

ഖത്വറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 33ന് സമനിലയായതോടെയാണ് ഷൂടൗട് നടത്തി വിജയികളെ തീരുമാനിച്ചത്. അങ്ങനെ 36 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അര്‍ജന്റീന ലോകകപ് കിരീടം ഉയര്‍ത്തി.

അതേസമയം 'ഫ്രാന്‍സ് കരയല്ലേ' എന്ന പേരില്‍ ഒരു അര്‍ജന്റീന പ്രേമി വാലെന്റിന്‍ ഗോമസ് എന്നയാള്‍ തയാറാക്കിയ അപേക്ഷയും വൈറലായി. മെസിയെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് ഫ്രാന്‍സ് അംഗീകരിക്കണമെന്നും ഗോമസ് പ്രതികരിച്ചു. കാംപെയ്‌ന് 65,000 പേരുടെ പിന്തുണയാണുള്ളത്. 

News,World,international,World Cup,FIFA-World-Cup-2022,Paris,Argentina, France,Sports,Football,Top-Headlines, Argentina fans launch petition in response to France demanding to replay World Cup final


ഇത്തരത്തില്‍ 2020ല്‍ ഫ്രാന്‍സ് യൂറോ കപില്‍ തോറ്റുപുറത്തായപ്പോഴും മത്സരം വീണ്ടും നടത്തണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. 2020 യൂറോ കപില്‍ ഫ്രാന്‍സ് സ്വിറ്റ്‌സര്‍ലന്‍ഡിനോടാണ് ഷൂടൗടില്‍ തോറ്റത്. സ്വിസ് ഗോളി യാന്‍ സോമറിനെച്ചൊല്ലിയായിരുന്നു അന്നത്തെ വിവാദം.

Keywords: News,World,international,World Cup,FIFA-World-Cup-2022,Paris,Argentina, France,Sports,Football,Top-Headlines, Argentina fans launch petition in response to France demanding to replay World Cup final

Post a Comment