കൊച്ചി: (www.kvartha.com) എ ആര്‍ ക്യാംപിലെ പൊലീസ് നായ വാഹനമിടിച്ച് ചത്തു. തൃപ്പൂണിത്തുറ ഹില്‍പാലസ് എ ആര്‍ ക്യാംപിലെ ഒലിവര്‍ എന്ന ഒന്നരവയസുള്ള നായയാണ് ചത്തത്. ഏത് വാഹനമാണ് അപകടത്തിന് ഇടയാക്കിയതെന്ന് കണ്ടെത്തിയിട്ടില്ല.
രാത്രി നടത്തത്തിനിടെ ക്യാംപ് പരിസരത്തിന് പുറത്തേക്ക് ഓടിയതിനിടെയാണ് വാഹനമിടിച്ചത്. നായ സംഭവസ്ഥലത്ത് തന്നെ ചത്തു. ജില്ലാ വെറ്റിനറി ആശുപത്രിയിലെ പോസ്റ്റുമോര്‍ടത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിച്ചു.
Keywords: News,Kerala,State,Kochi,Accident,Accidental Death,Dog,Vehicles, AR camp police dog died after being hit by vehicle