ഹൈദരാബാദ്: (www.kvartha.com) ആന്ധ്രാപ്രദേശില്‍ ടിഡിപി (Telugu Desam Party) റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തില്‍ മരിച്ചവര്‍ പാര്‍ടി പ്രവര്‍ത്തകരാണെന്ന് പ്രാഥമിക നിഗമനം. നെല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നയിച്ച റാലിക്കിടെയാണ് സംഭവമുണ്ടായത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ടിഡിപി അധ്യക്ഷന്‍ 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.
ബുധനാഴ്ച വൈകുന്നേരം കന്‍ഡുക്കൂരില്‍ എന്‍ ചന്ദ്രബാബു നായിഡു പങ്കെടുത്ത പൊതുസമ്മേളനത്തിനിടെയാണ് ദുരന്തമുണ്ടായത്. പൊതുസമ്മേളനത്തില്‍ ആയിരക്കണക്കിന് ടിഡിപി പ്രവര്‍ത്തകരും പൊതുജനങ്ങളുമാണ് പങ്കെടുത്തത്. ചന്ദ്രബാബു നായിഡു സമ്മേളന നഗരിയിലേക്ക് എത്തിയപ്പോള്‍ ആളുകള്‍ പരസ്പരം തിക്കി തിരക്കി. ഇതാണ് ദുരന്തത്തിന് വഴിവച്ചതെന്ന് ആന്ധ്രാ പൊലീസ് പറഞ്ഞു. തിരക്കില്‍പെട്ട് ഞെരുങ്ങിയപ്പോള്‍ ചിലര്‍ സമീപത്തെ ഓടയിലേക്ക് ഉള്‍പെടെ വീഴുന്ന സ്ഥിതിയുണ്ടായി.
റോഡ് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് എട്ടുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും അഞ്ചു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടിഡിപി പ്രവര്‍ത്തകരില്‍ മൂന്ന് പേര്‍ തുറന്ന അഴുക്കുചാലില്‍ വീണ് ശ്വാസംമുട്ടി മരിക്കുകയും നാല് പേര്‍ തിരക്കില്‍ ചതഞ്ഞ് മരിക്കുകയും ചെയ്തു.
പിന്നാലെ നായിഡു തന്റെ പരിപാടി റദ്ദാക്കി പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ കഴിയുന്ന കുടുംബാംഗങ്ങളെ അദ്ദേഹം ആശ്വസിപ്പിക്കുകയും അവര്‍ക്കൊപ്പം നില്‍ക്കുമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തു.
Andhra Pradesh | Seven TDP workers lost their lives after a scuffle broke out between party workers during a public meeting being held by TDP leader N Chandrababu Naidu in Kandukuru of Nellore district today.
— ANI (@ANI) December 28, 2022
7 people have lost their lives, injured admitted to hospital: Police pic.twitter.com/uqU1j8K66X
Keywords: News,National,India,Andhra Pradesh,Hyderabad,Accident,Death,Compensation, Andhra Pradesh: 7 people died in stampede during TDP chief Chandrababu Naidu’s roadshow at Kandukuru Nellore district