Follow KVARTHA on Google news Follow Us!
ad

Award | ഒ സി മോഹന്‍ രാജിന് അംബേദ്കര്‍ മാധ്യമ പുരസ്‌കാരം

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kannur,News,Award,Media,Press-Club,Kerala,
കണ്ണൂര്‍: (www.kvartha.com) ഭരണഘടനാ ശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് ഏര്‍പെടുത്തിയ മാധ്യമ അവാര്‍ഡിന് കേരളകൗമുദി സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റും കണ്ണൂര്‍ ബ്യൂറോ ചീഫുമായ ഒ സി മോഹന്‍രാജ് അര്‍ഹനായി. 30,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് അംബേദ്കറുടെ ചരമദിനമായ നവംബര്‍ ആറിന് വൈകിട്ട് അഞ്ചുമണിക്ക് പ്രസ് ക്ലബ് ഹാളില്‍ മന്ത്രി കെ രാധാകൃഷ്ണന്‍ സമ്മാനിക്കും.Ambedkar Media Award goes to OC Mohan Raj, Kannur, News, Award, Media, Press-Club, Kerala.
2021 സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ എട്ടുവരെ കേരളകൗമുദിയില്‍ പ്രസിദ്ധീകരിച്ച 'ഊരുകളില്‍ നിന്ന് ഉയരെ' എന്ന ലേഖന പരമ്പരയ്ക്കാണ് അവാര്‍ഡ്.

ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ എച് ദിനേശന്‍ അധ്യക്ഷനായ സമിതിയാണ് ജേതാക്കളെ നിര്‍ണയിച്ചത്.

ആദിവാസി ഊരുകളിലെ വിദ്യാഭ്യാസ രംഗത്തുണ്ടായ അതിശയകരമായ മാറ്റങ്ങളുടെ സമഗ്ര വിവരണമാണ് മോഹന്‍രാജിന്റെ 'ഊരുകളില്‍ നിന്ന് ഉയരെ' എന്ന പരമ്പരയെന്ന് അവാര്‍ഡ് സമിതി വിലയിരുത്തി.

1998ല്‍ കേരളകൗമുദിയില്‍ ലേഖകനായി ചേര്‍ന്ന മോഹന്‍രാജിന് സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്, സംസ്ഥാന ക്ഷീരവികസന വകുപ്പ്, ഇന്‍ഡ്യന്‍ മെഡികല്‍ അസോസിയേഷന്‍, ഫാം ജേര്‍ണലിസം, റോഡ് സുരക്ഷ, കൈരളി സുഹൃദ് വേദി, കടവനാട് കുട്ടികൃഷ്ണന്‍ സ്മാരക സമിതി, തലശേരി മര്‍ചന്റ്സ് ചേമ്പര്‍ , പ്രേംനസീര്‍ സുഹൃദ് വേദി, മേയ് ഡേ, പി രാമകൃഷ്ണന്‍ സ്മാരക സമിതി എന്നിവ ഉള്‍പെടെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

തലശേരി പൊന്ന്യം 'ലക്ഷ്മി പ്രഭ'യില്‍ റിട. ഡെപ്യൂടി കലക്ടര്‍ പരേതനായ പി സി ബാലകൃഷ്ണന്‍ നായരുടെയും ഒ സി നാരായണിക്കുട്ടിയുടെയും മകനാണ്. പയ്യന്നൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് വി ഷീജ ഭാര്യയും കൊല്ലം ടികെഎം എന്‍ജിനീയറിംഗ് കോളജ് ബി ടെക് വിദ്യാര്‍ഥി ഗൗതം കൃഷ്ണ മകനുമാണ്.

Keywords: Ambedkar Media Award goes to OC Mohan Raj, Kannur, News, Award, Media, Press-Club, Kerala.

Post a Comment