കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിന് യുഎപിഎ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും ഇ ഡി കേസില്‍ ജാമ്യം നീണ്ടുപോയതോടെ കാപ്പന്റെ മോചനവും വൈകി.
രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞ കാപ്പന് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. ജാമ്യം നേടി ആറാഴ്ച ഡെല്‍ഹിയില്‍ കഴിയണമെന്നും അതിനുശേഷം കേരളത്തിലേക്ക് പോകാമെന്നുമായിരുന്നു കോടതി ഉത്തരവ്. 45,000 രൂപ അകൗണ്ടില്‍ വന്നതുമായി ബന്ധപ്പെട്ടാണ് ഇ ഡി കേസ് രെജിസ്റ്റര്‍ ചെയ്തത്.
ദളിത് ബാലിക കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഹാഥറസിലേക്കു പോകുന്നതിനിടെ 2020 ഒക്ടോബര്‍ അഞ്ചിനാണ് സിദ്ദീഖ് കാപ്പന്‍ അറസ്റ്റിലായത്. തുടര്‍ന്ന് കാപ്പനെയും കൂടെ അറസ്റ്റിലായ കാംപസ് ഫ്രണ്ട് നേതാക്കളെയും യു എ പി എ ചുമത്തി ജയിലിലടക്കുകയായിരുന്നു.
ഹാഥറസിലേക്ക് സിദ്ദീഖ് സഞ്ചരിച്ച കാര്‍ ഡ്രൈവര്‍ മുഹമ്മദ് ആലത്തിന് യു എ പി എ കേസില്‍ അലഹബാദ് ഹൈകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, ഇ ഡി കേസ് നിലനില്‍ക്കുന്നതിനാല്‍ ഇദ്ദേഹത്തിനും ഇതുവരെ ജയില്‍ മോചിതനാകാന്‍ കഴിഞ്ഞിട്ടില്ല.
Keywords: Allahabad High Court grants bail to Siddique Kappan in PMLA case, New Delhi, News, Bail, High Court, National.