Follow KVARTHA on Google news Follow Us!
ad

Speaker's panel | ചരിത്രം സൃഷ്ടിച്ച് സ്പീകര്‍ പാനലില്‍ പൂര്‍ണമായും വനിതകള്‍; നിര്‍ദേശിച്ചത് ശംസീര്‍ തന്നെ; അംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Thiruvananthapuram,News,Politics,Women,Assembly,Trending,Kerala,
തിരുവനന്തപുരം: (www.kvartha. com) പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തിങ്കളാഴ്ച തുടക്കമായി. സംസ്ഥാനത്തെ 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതിനുള്ള ബിലുകളാണ് ഇത്തവണത്തെ സഭാ സമ്മേളനത്തിന്റെ പ്രത്യേകത. ഒപ്പം സ്പീകറായി ചുമതലയേറ്റെടുത്ത ശേഷം എ എന്‍ ശംസീര്‍ നിയന്ത്രിക്കുന്ന ആദ്യ സഭാസമ്മേളനമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്.

All women in speaker's panel, first in history, Thiruvananthapuram, News, Politics, Women, Assembly, Trending, Kerala

ചരിത്രം സൃഷ്ടിച്ച് ഇത്തവണ സ്പീകര്‍ പാനല്‍ പൂര്‍ണമായും വനിതകളാണ്. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീകര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്. സ്പീകര്‍ എ എന്‍ ശംസീര്‍ തന്നെയാണ് പാനലില്‍ വനിതകള്‍ വേണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ചത്.

ഇതംഗീകരിച്ച് ഭരണപക്ഷവും പ്രതിപക്ഷവും വനിതകളെ നിര്‍ദേശിക്കുകയായിരുന്നു. സ്പീകറും ഡെപ്യൂടി സ്പീകറും സഭയില്‍ ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനല്‍. കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ കെ രമയെ നിര്‍ദേശിച്ചുവെന്നതും പ്രത്യേകതയാണ്.

ഇത് രാഷ്ട്രീയപരമായി തീരുമാനിമായി കണക്കാക്കാം. കെ കെ രമ പലപ്പോഴും ചോദ്യങ്ങളുമായി എഴുന്നേല്‍ക്കുമ്പോള്‍ ഭരണപക്ഷത്തു നിന്നുണ്ടായ എതിര്‍പ്പ്, എം എം മണി രമയ്‌ക്കെതിരെ നടത്തിയ പരാമര്‍ശം, മുന്‍ സ്പീകര്‍ എം ബി രാജേഷ് മണിക്കു നല്‍കിയ ശക്തമായ താക്കീത് എന്നിങ്ങനെ പല കാര്യങ്ങളും ഇതിന്റെ പശ്ചാത്തലത്തില്‍ വരുന്നുണ്ട്.

Keywords: All women in speaker's panel, first in history, Thiruvananthapuram, News, Politics, Women, Assembly, Trending, Kerala.

Post a Comment