Follow KVARTHA on Google news Follow Us!
ad

Detained | കിസാന്‍ സഭ ദേശീയ സമ്മേളനത്തിനെത്തിയ ഫ്രഞ്ച് പ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് തിരിച്ചയച്ചതായി റിപോര്‍ട്

All India Kisan Sabha delegates from France detained and sent back at Nedumbassery Airport#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കൊച്ചി: (www.kvartha.com) തൃശൂരില്‍ നടക്കുന്ന ഓള്‍ ഇന്‍ഡ്യ കിസാന്‍ സഭ ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികളെ വിമാനത്താവളത്തില്‍ തടഞ്ഞുവച്ച് തിരിച്ചയച്ചതായി റിപോര്‍ട്. ഫ്രാന്‍സില്‍ നിന്ന് ദോഹ വഴിയെത്തിയ രണ്ട് പ്രതിനിധികളെയാണ് കൊച്ചി നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ തടഞ്ഞ് തിരിച്ചയച്ചത്. 

ക്രിസ്ത്യന്‍ അലിയാമി, മരിയ ഡി റോച്ച എന്നിവരെയാണ് തിരിച്ചയച്ചത്. ടൂറിസം വീസയില്‍ വന്ന ഇവര്‍ രാഷ്ട്രീയ സംഘടനയുടെ പരിപാടിയില്‍ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കാണിച്ചാണ് തിരിച്ചയച്ചതെന്നാണ് വിവരം.

News,Kerala,State,Kochi,Foreigners,Airport, All India Kisan Sabha delegates from France detained and sent back at Nedumbassery Airport


ഇളര്‍ ഇന്റര്‍നാഷനല്‍ ട്രേഡ് യൂണിയന്‍ ഫോര്‍ ഫാര്‍മേഴ്‌സ് (അഗ്രികള്‍ചര്‍) സംഘടനാ പ്രതിനിധികളായാണ് ഇവര്‍ സമ്മേളനത്തിനെത്തിയത്. പുലര്‍ചെ 2.15ന് ദോഹയില്‍ നിന്നെത്തിയ ക്യുആര്‍ 516 എന്ന വിമാനത്തിലാണ് ഇവര്‍ കേരളത്തിലെത്തിയത്.

Keywords: News,Kerala,State,Kochi,Foreigners,Airport, All India Kisan Sabha delegates from France detained and sent back at Nedumbassery Airport

Post a Comment