കണ്ണൂര്‍: (www.kvartha.com) അഖിലേന്‍ഡ്യാ ബീഡി വര്‍കേഴ്‌സ് ഫെഡറേഷന്‍ എട്ടാം ദേശീയ സമ്മേളനം 28, 29 തീയതികളില്‍ കണ്ണൂര്‍ സി കണ്ണന്‍ സ്മാരക മന്ദിരത്തില്‍ നടക്കും. 13 സംസ്ഥാനങ്ങളില്‍ നിന്നായി 300 പ്രതിനിധികള്‍ പങ്കെടുക്കും. 2
8ന് രാവിലെ 10 ന് മുനീശ്വരന്‍ കോവിലിന് സമീപത്തെ ടാക്‌സി സ്റ്റാന്‍ഡില്‍ പതാക ഉയര്‍ത്തും. പതാക പയ്യാമ്പലത്തെ എകെജി, സി കണ്ണന്‍ എന്നിവരുടെ സ്മൃതി മണ്ഡപത്തില്‍ നിന്ന് അത്ലറ്റികുകളുടെ അകമ്പടിയോടെ കൊണ്ടുവരും.
11ന് സി കണ്ണന്‍ സ്മാരകഹാളില്‍ പൊതുസമ്മേളനം സിഐടിയു വൈസ് പ്രസിഡന്റ് എ കെ പത്മനാഭനും പ്രതിനിധിസമ്മേളനം 12ന് സിഐടിയു പ്രസിഡന്റ് ഡോ. കെ ഹേമലതയും ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എം വി ജയരാജന്‍, ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്‍, വൈസ് ചെയര്‍മാന്‍ ഇ സുര്‍ജിത്ത് കുമാര്‍, സെക്രടറി മണ്ടൂക്ക് മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: News,Kerala,State,Kannur,Top-Headlines,Conference, All India Beedi Workers Federation National Conference at Kannur