ആലപ്പുഴ: (www.kvartha.com) വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. റോഡ് മുറിച്ച് കടക്കുന്നതിനിടെ മിനിലോറിയിടിച്ച് പരുക്കേറ്റ കഞ്ഞിക്കുഴി വെളിനിലത്ത് ജോജി (31) ആണ് മരിച്ചത്. മുഹമ്മ പാന്ഥേഴം ജംഗ്ഷന് പടിഞ്ഞാറ് വശത്തുവച്ചായിരുന്നു അപകടം.
ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: അഞ്ജു. മകന്‍: അഭിനവ് (6 മാസം).
Keywords: News,Kerala,Accident,Accidental Death,Local-News,Dead Body,hospital, Alappuzha: Youth died in road accident