Follow KVARTHA on Google news Follow Us!
ad

Arrested | ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസ്; മരുമകളും സുഹൃത്തും അറസ്റ്റില്‍

Alappuzha: Two Arrested in Murder Attempt Case#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ചാരുംമൂട്: (www.kvartha.com) ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മരുമകളും സുഹൃത്തും പിടിയില്‍. നൂറനാട് പുലിമേല്‍ തുണ്ടത്തില്‍ വീട്ടില്‍ രാജുവിനെ (56) കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ മരുമകള്‍ ശ്രീലക്ഷ്മി (24) സുഹൃത്ത് പുതുപ്പള്ളി കുന്ന് മുറിയില്‍ പാറപ്പുറത്ത് വടക്കതില്‍ ബിപിന്‍ (29) എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. 

കേസിനാസ്പദമായ സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: നവംബര്‍ 29 ന് രാത്രി 11.30ന് ആണ് രാജു ആക്രമിക്കപ്പെട്ടത്. ബൈകില്‍ വീട്ടിലേക്ക് വന്ന രാജുവിനെ വീടിന് സമീപം വഴിയരികില്‍ കാത്തുനിന്ന ഹെല്‍മറ്റ് ധരിച്ച 'അജ്ഞാതന്‍' കമ്പിവടി കൊണ്ട് അടിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അടിയേറ്റതെന്തിനെന്നോ ആരാണ് അടിച്ചതെന്നോ രാജുവിന് മനസ്സിലായില്ല. 

പരാതിയ്ക്ക് പിന്നാലെ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തില്‍ ആക്രമിച്ചയാള്‍ വാഹനത്തില്‍ പോകുന്നത് കണ്ടെങ്കിലും വ്യക്തമായ രൂപം ലഭിച്ചിരുന്നില്ല. അതിനിടെ, അടിയേറ്റ ദിവസം വൈകിട്ട് രാജു മരുമകളോട് കുട്ടിയെ വേണ്ടരീതിയില്‍ പരിചരിക്കാത്തത് സംബന്ധിച്ച് വഴക്ക് ഉണ്ടായതായി പൊലീസിന് വിവരം ലഭിച്ചു. 

News,Kerala,State,Alappuzha,Case,Complaint,Local-News,Arrested,Murder Attempt,Police, Alappuzha: Two Arrested in Murder Attempt Case


ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത് ശ്രീലക്ഷ്മിയാണെന്ന് കണ്ടെത്തിയത്. വഴക്ക് ഉണ്ടായ വിവരം ശ്രീലക്ഷ്മി സുഹൃത്ത് ബിപിനെ അറിയിക്കുകയും ബിപിന്‍ എത്തി രാജുവിനെ ആക്രമിക്കുകയുമായിരുന്നു. അടിക്കാന്‍ ഉപയോഗിച്ച കമ്പിവടിയും പ്രതിയുടെ സ്‌കൂടറും കണ്ടെടുത്തതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News,Kerala,State,Alappuzha,Case,Complaint,Local-News,Arrested,Murder Attempt,Police, Alappuzha: Two Arrested in Murder Attempt Case

Post a Comment