Theft | കടയുടെ പിറക് വശത്ത് എക്‌സോസ്റ്റ് ഫാന്‍ ഇളക്കി മാറ്റി മോഷണം; ചേര്‍ത്തല ബസ് സ്റ്റാന്‍ഡിനുള്ളിലെ ഭക്ഷണശാലയില്‍നിന്ന് 40000 രൂപ കവര്‍ന്നതായി പരാതി; അന്വേഷണം
Dec 29, 2022, 11:51 IST
ആലപ്പുഴ: (www.kvartha.com) ചേര്‍ത്തല ബസ് സ്റ്റാന്‍ഡിനുള്ളിലെ ഭക്ഷണശാലയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 40000 രൂപ മോഷ്ടിച്ചതായി പരാതി. കുത്തിയതോട് പഞ്ചായത് രണ്ടാം വാര്‍ഡ് തിരുമല ഭാഗം മാതാപറമ്പ് മുഹമ്മദ് കുട്ടിയുടെ ആര്യഭവന്‍ എന്ന ഭക്ഷണശാലയിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ബുധനാഴ്ച പുലര്‍ചെ കട തുറക്കാന്‍ എത്തിയ മുഹമ്മദ് കുട്ടിയാണ് മോഷണം നടന്ന വിവരം അറിയുന്നത്. തുടര്‍ന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടെന്ന് അറിഞ്ഞതിനെ തുടര്‍ന്ന് ചേര്‍ത്തല പൊലീസില്‍ പരാതി നല്‍കി.
കടയുടെ വാടകയും, മറ്റ് സാധനങ്ങള്‍ വാങ്ങുന്നതിനുമുള്ള പൈസയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്നതെന്നും കടയുടെ പിറക് വശത്ത് കൂടി മുകളില്‍ കയറി എക്‌സോസ്റ്റ് ഫാന്‍ ഇളക്കി മാറ്റിയാണ് മോഷ്ടാവ് കടയില്‍ കയറിയതെന്നും പരാതിയില്‍ പറയുന്നു. ചേര്‍ത്തല പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Keywords: News,Kerala,State,Alappuzha,theft,Police,Case,Complaint, Alappuzha: Theft at the canteen inside the bus stand
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.