Follow KVARTHA on Google news Follow Us!
ad

Prescription | ഡോക്ടറുടെ കുറിപ്പടി വായിക്കാനാകുന്നില്ലെന്ന് ഫാര്‍മസിസ്റ്റുകള്‍; സംശയം ചോദിക്കാനെത്തുന്ന നഴ്‌സുമാര്‍ക്ക് പരിഹാസവും വിചിത്രമറുപടികളുമെന്ന് പരാതി

Alappuzha: Controversy over doctors prescription#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ആലപ്പുഴ: (www.kvartha.com) ഡോക്ടറുടെ കുറിപ്പടി വായിക്കാനാകുന്നില്ലെന്ന ആരോപണവുമായി ഫാര്‍മസിസ്റ്റുകള്‍ ആലപ്പുഴ ജെനറല്‍ ആശുപത്രിയിലെ മുതിര്‍ന്ന ഡോക്ടര്‍ സത്യംഗപാണിക്കെതിരെയാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. സംശയം ചോദിച്ചക്കാനെത്തുന്ന നഴ്‌സുമാര്‍ക്ക് പരിഹാസവും വിചിത്രവുമായ മറുപടികളുമെന്ന് പരാതിയില്‍ പറയുന്നു. 

സംശയം ചോദിച്ച സ്റ്റാഫ് നഴ്സിനും വനിത ഫാര്‍മസിസ്റ്റിനും കുറുപ്പടിയില്‍ പരിഹാസ മറുപടി നല്‍കിയ സംഭവമാണ് ഇപ്പോള്‍ വിവാദത്തിലായിരിക്കുന്നത്. മരുന്ന് കുറിപ്പടിയില്‍ കൂട്ടക്ഷരം പാടില്ലെന്നും വായിക്കാവുന്ന വിധത്തില്‍ ജനറിക് പേര് എഴുതണമെന്നുമുള്ള മെഡികല്‍ കൗണ്‍സിലിന്റെ നിര്‍ദേശത്തിന് പുല്ലുവില നല്‍കുകയാണ് ഡോക്ടറെന്ന് ഇവര്‍ ആരോപിക്കുന്നു. ജെനറല്‍ മെഡിസിന്‍ ഒപിയില്‍ വൈകുന്നേരങ്ങളിലാണ് ഡോക്ടര്‍ക്ക് ഡ്യൂടി.

News,Kerala,State,Alappuzha,Local-News,Health,Doctor,Complaint,Facebook,Social-Media, Alappuzha: Controversy over doctors prescription


സംശയം ചോദിക്കാനെത്തിയ നഴ്‌സിനോട് 'ദൈവത്തെ സിസ്റ്റര്‍ കളിയാക്കരുത്'- എന്നും, സംശയം ചോദിച്ച മറ്റൊരു നഴ്‌സിനോട് 'എന്നാല്‍ ദൈവത്തെ എനിക്ക് പേടിയാണ്'- എന്നൊക്കെയാണ് ഡോക്ടറുടെ മറുപടിയെന്ന് ഇവര്‍ പറയുന്നു. ഡോക്ടറുടെ ക്ഷോഭവും പരിഹാസവും ഭയന്ന് ഇപ്പോള്‍ നഴ്‌സുമാരോ ഫാര്‍മസിസ്റ്റുകളോ സംശയം ചോദിക്കാറില്ലെന്നും പറയുന്നു.

വായിച്ചെടുക്കാന്‍ സാധിക്കാത്ത വിധം മരുന്ന് കുറിക്കുകയും സംശയം ചോദിക്കുന്ന നഴ്‌സുമാരെയും ഫാര്‍മസിസ്റ്റുകളെയും ആക്ഷേപിക്കുകയും ചെയ്യുന്ന ഡോക്ടര്‍ക്കെതിരെ ജീവനക്കാര്‍ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കി. ഡോക്ടര്‍ക്കെതിരെ പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ സി സനല്‍ ആരോഗ്യമന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ട്. 

News,Kerala,State,Alappuzha,Local-News,Health,Doctor,Complaint,Facebook,Social-Media, Alappuzha: Controversy over doctors prescription


Keywords: News,Kerala,State,Alappuzha,Local-News,Health,Doctor,Complaint,Facebook,Social-Media, Alappuzha: Controversy over doctors prescription

Post a Comment