Follow KVARTHA on Google news Follow Us!
ad

Aishwarya Lakshmi | ചെറുപ്പത്തിലുണ്ടായ മോശം അനുഭവം മനസിന് വലിയ ആഘാതമാണ് ഉണ്ടാക്കിയത്; അന്നത്തെ സംഭവത്തിനുശേഷം മഞ്ഞ വസ്ത്രത്തെ ഭയമായിരുന്നു; കുട്ടിക്കാലത്ത് ഗുരുവായൂരില്‍ വച്ച് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞു നടി ഐശ്വര്വ ലക്ഷ്മി

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Kochi,News,Guruvayoor,Actress,Cinema,Kerala,
കൊച്ചി: (www.kvartha.com) ചെറുപ്പത്തില്‍ ഗുരുവായൂരില്‍ വച്ച് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞ് നടി ഐശ്വര്വ ലക്ഷ്മി. സിനിമ വികടനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുപ്പത്തിലുണ്ടായ മോശം അനുഭവം തന്റെ മനസിന് വലിയ ആഘാതമാണ് ഉണ്ടാക്കിയതെന്നും എന്നാല്‍ അന്ന് പ്രതികരിക്കാന്‍ അറിയില്ലായിരുന്നുവെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Aishwarya Lakshmi opens up about being inappropriately touched by youth in Guruvayur, Kochi, News, Guruvayoor, Actress, Cinema, Kerala

എല്ലാ സ്ത്രീകള്‍ക്കും ജീവിതത്തില്‍ ഇത്തരത്തിലുള്ള മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടാവും. ചെറുപ്പത്തില്‍ ഗുരുവായൂരില്‍വച്ച് അങ്ങനെയൊരു സംഭവം നേരിടേണ്ടി വന്നു. ചെറിയ പ്രായത്തില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. ഇന്നാണെങ്കില്‍ എങ്ങനെ പ്രതികരിക്കണമെന്ന് അറിയാം. എന്നാല്‍ അത്തരം കാര്യങ്ങള്‍ എന്നും മനസില്‍ നില്‍ക്കും എന്നും ഐശ്വര്യ പറഞ്ഞു.

അന്ന് മഞ്ഞ നിറത്തിലുളള സ്‌ട്രോബറി പ്രിന്റുകളുള്ള ഉടുപ്പായിരുന്നു ധരിച്ചത്. അതിന് ശേഷം മഞ്ഞ നിറത്തിലുള്ള വസ്ത്രം ധരിച്ചാല്‍ മോശമായത് എന്തെങ്കിലും ധരിക്കുമോ എന്നൊരു ഭയം മനസില്‍ കടന്നു കൂടി. പിന്നീട് ഞാനായിട്ടു തന്നെ അതിനെ തരണം ചെയ്തു.

ഇപ്പോള്‍ കൂടുതലും ധരിക്കുന്നത് മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളാണ്. കോയമ്പത്തൂരില്‍വച്ച് നടന്ന ഒരു സിനിമ പ്രമോഷനിടയിലും സമാനമായ സംഭവം നേരിടേണ്ടി വന്നുവെന്നും താരം പറഞ്ഞു.

ഗാട്ട ഗുസ്തിയാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം. വിഷ്ണു വിശാലാണ് നായകന്‍. കുമാരിയാണ് ഐശ്വര്യ ലക്ഷ്മിയുടെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.

Keywords: Aishwarya Lakshmi opens up about being inappropriately touched by youth in Guruvayur, Kochi, News, Guruvayoor, Actress, Cinema, Kerala.

Post a Comment