Tikka Inventor | കസ്റ്റമറുടെ ചീത്തവിളിയ്ക്ക് പിന്നാലെ തയാറാക്കിയ വിഭവം; ആദ്യമായി ചികന്‍ ടിക മസാല തയാറാക്കിയ അലി അസ്ലം അന്തരിച്ചു
Dec 22, 2022, 17:13 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആദ്യമായി ചികന്‍ ടിക മസാല തയാറാക്കിയ സ്‌കോടിഷ് ഷെഫ് സൂപര്‍ അലി അസ്ലം (77) അന്തരിച്ചു. കുറച്ച് നാളുകളായി അസുഖബാധിതനായിരുന്നതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.
ഏറെ അപ്രതീക്ഷിതമായാണ് അലി ചികന്‍ ടിക മസാല കണ്ടെത്തുന്നത്. തന്റെ ഹോടെലിലെത്തിയ ഒരാള്‍ ചികന്‍ കറി ഡ്രൈ ആയിപ്പോയതിന് പരാതി പറഞ്ഞതിന് പിന്നാലെയായിരുന്നു ആ കണ്ടുപിടുത്തം. തന്നെ ചീത്ത പറഞ്ഞുകൊണ്ടിരിക്കുന്ന കസ്റ്റമറുടെ മനസ് കവരാന്‍ തൈര്, സോസ്, ക്രീം, മസാലകള്‍ എന്നിവ ചേര്‍ത്ത് അലി ചികന്‍ ഗ്രേവി തയാറാക്കി ടിക തയ്യാറാക്കുകയായിരുന്നു.
1970ല്‍ ഗ്ലാസ്‌ഗോയിലെ ഷിഷ് മഹല്‍ റെസ്റ്റോറന്റ് നടത്തി വന്നിരുന്ന കാലത്താണ് അപ്രതീക്ഷിതമായി അലി അഹമ്മദ് അസ്ലം ചികന്‍ ടിക മസാലക്കൂട്ട് ഉണ്ടാക്കുന്നത്. വിഭവം ഹിറ്റായതോടെ അലിയെ ആളികള്‍ ആദരസൂചകമായി സൂപര്‍ അലി എന്ന് വിളിക്കാന്‍ തുടങ്ങി.
കറി കൊള്ളാമെന്ന് തോന്നിയതോടെ വിഭവം ഹോടെല്‍ മെനുവില്‍ ഉള്‍പെടുത്തുകയും അലിയുടെ ചികന്‍ ടിക മസാല നാടെങ്ങും സൂപര്‍ ഹിറ്റാകുകയുമായിരുന്നു.
Keywords: News,National,India,New Delhi,Food,Top-Headlines,Death,Hotel, Ahmed Aslam Ali, Chicken Tikka Masala inventor, passes away at 77
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.