Follow KVARTHA on Google news Follow Us!
ad

Leaders Expelled | തെരഞ്ഞെടുപ്പ് സമയത്ത് പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതായി കണ്ടെത്തല്‍; ഫലം വരുന്നതിന് മുമ്പ് കോണ്‍ഗ്രസ് പുറത്താക്കിയത് 30 നേതാക്കളെ

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,himachal pradesh,News,Politics,Congress,Assembly Election,Trending,National,
ഷിംല: (www.kvartha.com) ഹിമാചല്‍ പ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വ്യാഴാഴ്ച പുറത്തുവരാനിരിക്കെ പാര്‍ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതായി കണ്ടെത്തിയ 30 നേതാക്കളെ പുറത്താക്കി കോണ്‍ഗ്രസ്. 30 പേരെയും അടുത്ത ആറുവര്‍ഷത്തേക്കാണ് പാര്‍ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തതെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമിറ്റി അറിയിച്ചു.

Ahead of poll result, Himachal Congress expels 30 leaders for anti-party activities, Himachal Pradesh, News, Politics, Congress, Assembly Election, Trending, National

ബ്ലോക് കോണ്‍ഗ്രസ് കമിറ്റിയില്‍നിന്ന് സ്വീകരിച്ച ഒരു പ്രമേയത്തെ ചൊല്ലിയാണ് പാര്‍ടി നടപടിയെന്ന് സംസ്ഥാന കോണ്‍ഗ്രസ് കമിറ്റി പ്രസിഡന്റ് പ്രതിഭാ സിങ് അറിയിച്ചു. ധീരേന്ദര്‍ സിങ് ചൗഹാന്‍, സന്തോഷ് ദൊര്‍ഗ, കുല്ദീപ് ഒക്ത, അനീഷ് ദിവാന്‍ ഉള്‍പെടെയുള്ളവരെയാണ് പുറത്താക്കിയത്. എല്ലാവരും ഷിംല ജില്ലയില്‍ നിന്നുള്ളവരാണ്.

നവംബര്‍ 12-നാണ് ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. 68 സീറ്റുകളിലേക്കാണ് മത്സരം. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത മത്സരം നടക്കുമെന്നും നേരിയ വിജയസാധ്യത ബിജെപിക്കാണെന്നുമാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍.

Keywords: Ahead of poll result, Himachal Congress expels 30 leaders for anti-party activities, Himachal Pradesh, News, Politics, Congress, Assembly Election, Trending, National.

Post a Comment