Aralam farm | ആറളം ഫാമില്‍ നിന്നും വീണ്ടും കടുവ അപ്രത്യക്ഷമായി; കടുത്ത ഭീതിയില്‍ ഫാം തൊഴിലാളികളും പുനരധിവാസ കുടുംബങ്ങളും

 


ഇരിട്ടി: (www.kvartha.com) ആറളം ഫാമില്‍ പശുവിനെ കൊന്ന് അവശിഷ്ടങ്ങള്‍ ഉപേക്ഷിച്ചിടത്ത് ഒരിക്കല്‍ കൂടി കടുവ എത്തുമെന്ന വനം വകുപ്പിന്റെ കണക്കുകൂട്ടല്‍ പാളി. പാതി കഴിച്ച് ഉപേക്ഷിച്ച പശുവിന്റെ അവശിഷ്ടങ്ങള്‍ വീണ്ടും തിന്നാന്‍ കടുവ എത്തുമെന്ന പ്രതീക്ഷയില്‍ സമീപത്ത് നിരീക്ഷണ ക്യാമറ സ്ഥാപിച്ചിരുന്നു. ശനിയാഴ്ച ക്യാമറയ്ക്ക് സമീപ പ്രദേശത്തൊന്നും കടുവയുടെ സാന്നിധ്യം ഉണ്ടായില്ല.
             
Aralam farm | ആറളം ഫാമില്‍ നിന്നും വീണ്ടും കടുവ അപ്രത്യക്ഷമായി; കടുത്ത ഭീതിയില്‍ ഫാം തൊഴിലാളികളും പുനരധിവാസ കുടുംബങ്ങളും

പശുവിന്റെ അവശിഷ്ടങ്ങള്‍ പഴകി ദുര്‍ഗന്ധം വമിക്കുന്നതോടെ എത്താനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ജാഗ്രത തുടരുകയാണ്. കഴിഞ്ഞ രാത്രിയാണ് കടുവ ഫാം നാലാം ബ്ലോകിലെ കൃഷിയിടത്തില്‍ വെച്ച് പശുവിനെ കടിച്ചുകൊന്നത്. പശുവിന്റെ ചെറിയൊരു ഭാഗം മാത്രം ഭക്ഷിച്ച് കൃഷിയിടത്തിലെ കാട്ടിനുള്ളിലേക്ക് മറഞ്ഞു.

കടുവയുടെ ഇരപിടിക്കല്‍ സ്വാഭാവം വെച്ച് അവിടെ വീണ്ടും എത്താനുള്ള സാധ്യത കണക്കിലെടുത്താണ് ക്യാമറ സ്ഥാപിച്ചത്. പശുവിന്റെ അവശിഷ്ടങ്ങള്‍ കണ്ട കൃഷിയിടത്തില്‍ ട്രാക്റ്ററുകളും കാടുവെട്ട് യന്ത്രങ്ങളും ഉപയോഗിച്ച് വെള്ളിയാഴ്ച രാവിലെ 11 മണി വരെ കാടുവെട്ട് നടന്നിരുന്നു.

ഇതിന്റെ ഒച്ചയും ബഹളവും കേട്ട് കടുവ വഴി മാറിപ്പോകുനുള്ള സാധ്യതയും വനം വകുപ്പ് അധികൃതര്‍ പറയുന്നുണ്ട്. രണ്ട് മൂന്ന് ദിവസം കൂടി നിരീക്ഷണം തുടരാനാണ് തീരുമാനം. ഇതിനിടെ ആറളം ഫാമില്‍ വീണ്ടും കടുവയുടെ സാന്നിധ്യം ഫാം തൊഴിലാളികളെയും പുനരധിവാസ കോളനിയില്‍ താമസിക്കുന്നവരെയും കടുത്ത ആശങ്കയിലാക്കിയിട്ടുണ്ട്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Tiger, Animals, Alerts, Again tiger disappeared from Aralam farm.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia