Follow KVARTHA on Google news Follow Us!
ad

Arrested | ചായയും സിഗരറ്റും ഓര്‍ഡര്‍ ചെയ്തതിന് ശേഷം ബില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം; അക്രമികള്‍ ഹെല്‍മെറ്റ് കൊണ്ട് ക്രൂരമായി മര്‍ദിച്ചു, കടയിലുള്ള സാധനങ്ങള്‍ നശിപ്പിച്ചു, മൊബൈല്‍ ഫോണും സ്വര്‍ണമാലയും പണവും മോഷ്ടിച്ചുവെന്നും കടയുടമ; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍; 4 പേര്‍ അറസ്റ്റില്‍, 8 പേര്‍ക്കെതിരെ കേസ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Bangalore,News,Video,Social Media,attack,Arrested,Police,National,
ബെംഗ്ലൂര്‍: (www.kvartha.com) കടയുടമയെ ക്രൂരമായി മര്‍ദിച്ചെന്ന പരാതിയില്‍ നാലുപേരെ പൊലീസ് അറസ്റ്റുചെയ്തു. ബെംഗളൂരുവിലെ മുന്നെകൊല്ലല്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവം. ഒരു കൂട്ടം യുവാക്കള്‍ കടയില്‍ കയറി ഉടമയെ ക്രൂരമായി മര്‍ദിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ നാലുപേരെയാണ് അറസ്റ്റുചെയ്തത്.

After video of Bengaluru bakery owner assault goes viral, cops arrest 4, Bangalore, News, Video, Social Media, Attack, Arrested, Police, National

കടയില്‍ അതിക്രമിച്ചു കയറിയ യുവാക്കള്‍ ഹെല്‍മെറ്റ് കൊണ്ട് ഉടമയെ ക്രൂരമായി മര്‍ദിക്കുകയും കടയിലുള്ള സാധനങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ചായയും സിഗരറ്റും ഓര്‍ഡര്‍ ചെയ്തതിന് ശേഷം ബില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണമെന്ന് പൊലീസിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപോര്‍ട് ചെയ്തു. അക്രമികള്‍ മൊബൈല്‍ ഫോണും സ്വര്‍ണമാലയും പണവും മോഷ്ടിച്ചതായി കടയുടമ ആരോപിച്ചു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്ന് ബെംഗ്ലൂര്‍ സിറ്റി പൊലീസ് ട്വീറ്റ് ചെയ്തു.

Keywords: After video of Bengaluru bakery owner assault goes viral, cops arrest 4, Bangalore, News, Video, Social Media, Attack, Arrested, Police, National.

Post a Comment