ന്യൂഡെല്‍ഹി: (www.kvartha.com) രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് പിന്നാലെ പ്രിയങ്ക ഗാന്ധി നയിക്കുന്ന മഹിള മാര്‍ച് സംഘടിപ്പിക്കുമെന്ന് എഐസിസി ജെനറല്‍ സെക്രടറി കെ സി വേണുഗോപാല്‍. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര സമാപിക്കുന്ന 2023 ജനുവരി 26 മുതല്‍ മാര്‍ച് 26 വരെ രണ്ട് മാസം നീളുന്ന മാര്‍ച് മുഴുവന്‍ സംസ്ഥാന തലസ്ഥാനങ്ങളിലും എത്തുമെന്നും അദ്ദേഹം അറിയിച്ചു.
സംഘ്പരിവാറിന്റെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ രാജ്യവ്യാപകമായി പ്രചാരണം ശക്തമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇതിന്റെ ഭാഗമായാണ് രാഹുലിന് പിന്നാലെ പ്രിയങ്കയും മാര്‍ച് നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെ യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിലൂടെ മറ്റൊരു യാത്ര സംഘടിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയര്‍ന്നിരുന്നു.
Keywords: After Rahul Gandhi-Led Yatra, Priyanka Gandhi To Lead Mahila Morcha, New Delhi, News, March, Politics, Congress, Rahul Gandhi, Priyanka Gandhi, National.