ജയ്പൂര്‍: (www.kvartha.com) നടി ഹന്‍സിക മോട് വാനി വിവാഹിതയായി. സുഹൃത്ത് കൂടിയായ സൊഹൈല്‍ കത്തൂര്യയാണ് വരന്‍. ഡിസംബര്‍ നാലിന് ജയ്പൂരിലെ മുണ്ടേട്ട കോട്ടയില്‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങില്‍ പങ്കെടുത്തത്.
2020 മുതല്‍ ഇരുവരും ഒന്നിച്ച് ഇവന്റ് മാനേജ്മന്റെ് കംപനി നടത്തി വരുകയാണ്. ഈ ബന്ധമാണ് വിവാഹത്തിലെത്തിയത്. ബോളിവുഡിലൂടെയാണ് ഹന്‍സിക കരിയര്‍ ആരംഭിച്ചതെങ്കിലും തെന്നിന്‍ഡ്യന്‍ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
ഹൃത്വിക് റോഷന്‍ നായകനായ കോയി മില്‍ഗയ എന്ന ചിത്രത്തില്‍ ബാലതാരമായാണ് ഹന്‍സിക സിനിമയില്‍ ചുവട് വച്ചത്. തെലുങ്ക് ചിത്രമായ ദേശമുദുരുവിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഹിന്ദി സിനിമകളിലും അഭിനയിച്ചു. തമിഴ്, കന്നട തുടങ്ങിയ ഭാഷകളിലും സജീവമാണ്.
വിവാഹത്തിന് പിന്നാലെ നടിക്കും സൊഹൈലിനും ആശംസ നേര്‍ന്ന് ആരാധകരും സുഹൃത്തുക്കളും രംഗത്തെത്തിയിട്ടുണ്ട്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലായി. നേരത്തെ തന്നെ നടിയുടെ മെഹന്ദി സംഗീത് ചിത്രങ്ങളും പ്രേക്ഷരുടെ ഇടയില്‍ ഇടം പിടിച്ചിരുന്നു.
Keywords: News,National,India,Rajasthan,Jaipur,Marriage,Actress,Top-Headlines,Bollywood, Entertainment,Lifestyle & Fashion,Latest-News, Actress Hansika Motwani and Sohael Kathuriya get married; Pictures, videos go viral