തിരുവനന്തപുരം: (www.kvartha.com) നടന്‍ മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജ് മണിയന്‍പിള്ള രാജു വിവാഹിതനായി. പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. പാലിയം കൊട്ടാരത്തില്‍വച്ച് വ്യാഴാഴ്ച രാവിലെ 9.15 നായിരുന്നു വിവാഹ ചടങ്ങ്. സിനിമാരംഗത്തുനിന്ന് മമ്മൂട്ടി, ജയറാം, ജഗദീഷ്, കുഞ്ചന്‍, നിര്‍മാതാവ് സുരേഷ്‌കുമാര്‍, രാകേഷ്, രഞ്ജിത്, ചിപ്പി, സംവിധായകനായ സേതു തുടങ്ങിയവര്‍ പങ്കെടുത്തു.
വിവാഹ റിസപ്ഷന്‍ 10ന് തിരുവനന്തപുരത്ത് ഹോടെലില്‍ വച്ച് നടക്കും. മമ്മൂട്ടിയും സുല്‍ഫതും വിവാഹച്ചടങ്ങിലുടനീളം പങ്കെടുക്കുകയുണ്ടായി. പാലിയത്ത് വിനോദ് ജി പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജന ഡെല്‍ഹി പേള്‍സ് ഫാഷന്‍ ഇന്‍സ്റ്റിറ്റിയൂടില്‍നിന്നു ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്.
മണിയന്‍പിള്ള രാജുവിന്റെയും ഇന്ദിരയുടെയും രണ്ടാമത്തെ മകനാണ് നിരഞ്ജ്. മൂത്ത മകന്‍ സചിന്‍. ഡോ. ഐശ്വര്യയാണ് ഭാര്യ.
ബ്ലാക് ബടര്‍ഫ്‌ളൈ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് അഭിനയരംഗത്തെത്തുന്നത്. തുടര്‍ന്ന് ഡ്രാമ, സകലകലാശാല, ബോബി, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളില്‍ പ്രധാന വേഷങ്ങളിലെത്തി. വിവാഹ ആവാഹനം എന്ന ചിത്രമാണ് നിരഞ്ജിന്റേതായി ഒടുവില്‍ തിയറ്ററുകളിലെത്തിയത്. കാക്കിപ്പട, ഡിയര്‍ വാപ്പി, നമുക്ക് കോടതിയില്‍ കാണാം എന്നിവയാണ് പുതിയ പ്രോജക്ടുകള്‍.
Keywords: Actor Niranj Maniyanpilla Raju got married, Thiruvananthapuram, News, Cinema, Cine Actor, Marriage, Kerala.