Follow KVARTHA on Google news Follow Us!
ad

Gender-neutral | ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിച്ചാല്‍ നാടിന്റെ സംസ്‌കാരം എങ്ങോട്ടാണ് പോകുന്നതെന്ന് ഓര്‍ക്കണമെന്ന് അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി

Abdu Rahman Randathani againt gender-neutral education policy, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ ലിംഗനീതി വിദ്യാഭ്യാസ നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുസ്ലിം ലീഗ് നേതാവ് അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നതിനെ വിമര്‍ശിച്ച അദ്ദേഹം കുട്ടികളെ ഒരുമിച്ചിരുത്തി പഠിപ്പിക്കുന്നത് സ്വയംഭോഗവും സ്വവര്‍ഗരതിയുമാണെന്ന് ആരോപിച്ചു.
            
Latest-News, Kerala, Kannur, Top-Headlines, Political-News, Politics, CPM, Muslim-League, Controversy, Education, Students, Government-of-Kerala, Abdu Rahman Randathani, Gender-Neutral, Abdu Rahman Randathani againt gender-neutral education policy.

'വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അവര്‍ വലിയ വളര്‍ച നേടിയിട്ടുണ്ട്. അതൊന്നും ഒരുമിച്ചിരുത്തിയിട്ടില്ല. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒരുമിച്ചിരുത്തിയാല്‍ വലിയ മാറ്റം ഉണ്ടാകുമത്രേ. എന്നിട്ടോ, പഠിപ്പിക്കുന്ന വിഷയം സ്വയംഭോഗവും സ്വവര്‍ഗ രതിയും. അതല്ലേ ഹരം. ഈ കൗമാരപ്രായത്തിലെത്തിയ കുട്ടികളെ ഒരുമിച്ചിരുത്തിയിട്ട് ഇത് പഠിപ്പിച്ച് കൊടുത്താല്‍ എങ്ങനെയുണ്ടാകുമാ നാടിന്റെ സംസ്‌കാരം? ഇവര്‍ക്കാവശ്യം എന്താണ്? ധാര്‍മികമായ വിശ്വാസപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടരുത്.

സ്ത്രീക്കും പുരുഷനും ഭരണഘടന സമത്വം കൊടുക്കാന്‍ പറഞ്ഞിട്ടുണ്ട്. അത് മാത്രമല്ല ഭരണഘടന പറഞ്ഞത്. ഓരോ വ്യക്തിയുടെയും വിശ്വാസം സംരക്ഷിക്കാനും ഭരണഘടന പറയുന്നു. കുട്ടികളുടെ വസ്ത്രധാരണത്തിലടക്കം മതപരമായ കാര്യങ്ങള്‍ സംരക്ഷിക്കണം. കൗമാര കാലത്ത് അപകടകരമായ കാര്യങ്ങളിലേക്ക് പോകുന്നത് ശരിയല്ല. ഭരണഘടന അതിന് അവകാശം നല്‍കുന്നുണ്ട്. സര്‍കാര്‍ നീക്കത്തില്‍ സൈദ്ധാന്തിക അജണ്ട ഉണ്ടോയെന്ന് സംശയിക്കുന്നുവെന്നും ലൈഗിംക വിദ്യാഭ്യാസം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.


സ്‌കൂളിലെ സമയം മാറ്റം മദ്രസ വിദ്യാഭ്യാസത്തെ പോലും ബാധിക്കും. പുതിയ പദ്ധതികള്‍ കൊണ്ടുവന്നാണ് വിദ്യാഭ്യാസ രംഗത്ത് മാറ്റം കൊണ്ടുവരണമെന്നും രണ്ടത്താണി കൂട്ടിച്ചേര്‍ത്തു. സര്‍കാര്‍, അര്‍ധസര്‍കാര്‍ സ്ഥാപനങ്ങളില്‍ നടക്കുന്ന പിന്‍വാതില്‍ ബന്ധുനിയമനങ്ങള്‍ക്കെതിരെയും സിപിഎം ലഹരിവിരുദ്ധ കൂട്ടുകെട്ടിനെതിരെയും കാര്‍ഷിക വിളകളുടെ വിലക്കയറ്റിനെതിരെയും യുഡിഎഫ് കണ്ണൂര്‍ ജില്ലാകമ്മിറ്റി കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അബ്ദുര്‍ റഹ്മാന്‍ രണ്ടത്താണി. ഡിസിസി അധ്യക്ഷന്‍ മാര്‍ടിന്‍ ജോര്‍ജ്, യുഡിഎഫ് ചെയര്‍മാന്‍ പിടി മാത്യു, സിഎ അജീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Political-News, Politics, CPM, Muslim-League, Controversy, Education, Students, Government-of-Kerala, Abdu Rahman Randathani, Gender-Neutral, Abdu Rahman Randathani againt gender-neutral education policy.
< !- START disable copy paste -->

Post a Comment