Follow KVARTHA on Google news Follow Us!
ad

Aamir Khan | ഓഫീസില്‍ പൂജ നടത്തി ആമിര്‍ ഖാന്‍; ഒപ്പം പങ്കുചേര്‍ന്ന് മുന്‍ ഭാര്യ കിരണ്‍ റാവു! ചിത്രങ്ങള്‍ വൈറല്‍

Aamir Khan Performs Puja At Office, Ex Wife Kiran Rao Joins Him, Photos Viral, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മുംബൈ: (www.kvartha.com) ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാനും മുന്‍ ഭാര്യ കിരണ്‍ റാവുവും ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ് ഓഫീസില്‍ ഹിന്ദു ആചാരപ്രകാരം പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ആമിറും കിരണും ഒരുമിച്ച് ആരതി നടത്തുന്നതും ചിത്രങ്ങളില്‍ കാണാം. ലാല്‍ സിംഗ് ഛദ്ദയുടെ സംവിധായകന്‍ അദ്വൈത് ചന്ദനാണ് തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ പൂജയുടെ നിരവധി ചിത്രങ്ങള്‍ പങ്കിട്ടത്.
                
Latest-News, National, Top-Headlines, Mumbai, Ameer Khan, Actor, Bollywood, Cinema, Entertainment, Social-Media, Viral, Trending, Kiran Rao, Aamir Khan Performs Puja At Office, Ex Wife Kiran Rao Joins Him, Photos Viral.

ഓഫീസിലെ പൂജയ്ക്കിടെ, ആമിര്‍ നെഹ്റു തൊപ്പിയും ധരിച്ചിരുന്നു. കലശം പിടിച്ച് ആമിര്‍ പ്രാര്‍ഥിക്കുന്നതും കാണാം. ഓഫീസ് വര്‍ണാഭമായ ബലൂണുകള്‍ കൊണ്ട് അലങ്കരിച്ചിരുന്നു. അതേസമയം, എന്തിനാണ് പൂജ നടത്തിയത് എന്നതിനെക്കുറിച്ച് വിവരമില്ല. നിരവധി ജീവനക്കാരും പൂജയില്‍ പങ്കെടുത്തു.

ആമിറിന്റെയും കിരണിന്റെയും 15 വര്‍ഷത്തെ ദാമ്പത്യം കഴിഞ്ഞ വര്‍ഷമാണ് തകര്‍ന്നത്. വിവാഹമോചനത്തിന് ശേഷവും സിനിമാ പാര്‍ട്ടികളിലും വിമാനത്താവളങ്ങളിലും പല പരിപാടികളിലും ഇവരെ ഒരുമിച്ച് കാണാറുണ്ട്. കരീന കപൂറിനൊപ്പം ലാല്‍ സിംഗ് ഛദ്ദയിലാണ് ആമിര്‍ ഖാന്‍ അവസാനമായി അഭിനയിച്ചത്. ചിത്രത്തിന് വേണ്ടത്ര പ്രേക്ഷക സ്വീകാര്യത ലഭിച്ചില്ല.

Keywords: Latest-News, National, Top-Headlines, Mumbai, Ameer Khan, Actor, Bollywood, Cinema, Entertainment, Social-Media, Viral, Trending, Kiran Rao, Aamir Khan Performs Puja At Office, Ex Wife Kiran Rao Joins Him, Photos Viral.
< !- START disable copy paste -->

Post a Comment