Follow KVARTHA on Google news Follow Us!
ad

Study | സ്മാര്‍ട്ട്ഫോണ്‍ ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നു! അമിതമായ മൊബൈല്‍ ഫോണ്‍ ഉപയോഗം ബന്ധത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് 88% വിവാഹിതരായ ഇന്ത്യക്കാരും കരുതുന്നു; ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്ത്

88% married Indians feel that excessive smartphone use is hurting relationship: Study, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ഇന്നത്തെ കാലത്ത് എല്ലാവരുടെയും കയ്യില്‍ സ്മാര്‍ട്ഫോണ്‍ ഉണ്ട്. എന്നാല്‍ സ്മാര്‍ട്ട്‌ഫോണ്‍ ദാമ്പത്യ ജീവിതത്തെയും തകര്‍ക്കുന്നു എന്ന് വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ് ഇപ്പോള്‍. സ്മാര്‍ട്ട്ഫോണുകളുടെ അമിത ഉപയോഗം തങ്ങളുടെ ബന്ധത്തെ തകര്‍ക്കുന്നതായി വിവാഹിതരായ ഇന്ത്യക്കാരില്‍ 88 ശതമാനം പേരും കരുതുന്നന്നതായി പഠനം പറയുന്നു.
വിവാഹിതരായ ദമ്പതികളില്‍ സ്മാര്‍ട്ട്ഫോണുകളുടെ അമിതമായ ഉപയോഗവും ബന്ധങ്ങളില്‍ അതിന്റെ സ്വാധീനവും കണ്ടെത്തുന്നതിന് വിവോ, സൈബര്‍മീഡിയ റിസര്‍ച്ചുമായി സഹകരിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
              
Latest-News, National, Top-Headlines, New Delhi, Report, Mobile Phone, Smart Phone, Wedding, Marriage, Couples, Divorce, 88% married Indians feel that excessive smartphone use is hurting relationship: Study.

വിവാഹിതരായ ദമ്പതികളുടെ ബന്ധത്തിലെ പെരുമാറ്റപരവും മാനസികവുമായ മാറ്റങ്ങളും ഈ സര്‍വേ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സര്‍വേ വെളിപ്പെടുത്തുന്നത് 67% ആളുകളും തങ്ങളുടെ പങ്കാളിയോടൊത്ത് സമയം ചിലവഴിക്കുമ്പോഴും ഫോണില്‍ തിരക്കിലാണെന്ന് സമ്മതിച്ചിട്ടുണ്ടെന്നാണ്. 89 ശതമാനം പേരും തങ്ങളുടെ ഇണയുമായി സുഖകരമായ സംഭാഷണത്തില്‍ ഏര്‍പ്പെടുന്നില്ലെന്ന് സമ്മതിച്ചിട്ടുണ്ട്.

സ്മാര്‍ട്ട്ഫോണുകള്‍ കാരണം ഇണയുമായുള്ള ബന്ധം ദുര്‍ബലമായെന്ന് 66 ശതമാനം പേര്‍ വിശ്വസിക്കുന്നു. സ്മാര്‍ട്ട്ഫോണിന്റെ അമിത ഉപയോഗം മാനസികമായ മാറ്റങ്ങള്‍ക്ക് കാരണമാകുന്നു. 70 ശതമാനം സ്ത്രീകളും വിശ്വസിക്കുന്നത് ഭര്‍ത്താവ് സ്മാര്‍ട്ട്‌ഫോണില്‍ തിരക്കിലാണെങ്കില്‍ അത് തങ്ങളുടെ ബന്ധം തകരുമെന്നാണ്. ജീവിത പങ്കാളിയുമായി സംസാരിക്കുമ്പോള്‍ പൂര്‍ണ ശ്രദ്ധ നല്‍കുന്നില്ലെന്ന് 69 ശതമാനം പേര്‍ പറയുന്നു.

സ്മാര്‍ട്ട്ഫോണിന് പകരം ഇണയ്ക്കൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നത് സന്തോഷകരമാണെന്ന് സ്മാര്‍ട്ട്ഫോണ്‍ കൈവശമുള്ള മിക്കവരും സമ്മതിക്കുന്നു, എന്നാല്‍ അപ്പോഴും ഫോണില്‍ കുറച്ച് സമയം ചിലവഴിക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതികരിച്ചവരില്‍ 84% പേരും തങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചിലവഴിക്കാന്‍ ആഗ്രഹിക്കുന്നു. സ്മാര്‍ട്ട്ഫോണുകളുടെ വര്‍ധിച്ച ഉപയോഗം ഇണയുമായുള്ള തങ്ങളുടെ ബന്ധം നശിപ്പിക്കുന്നുവെന്ന് 88% പ്രതികരിച്ചു. 90% പേരും തങ്ങളുടെ പങ്കാളിയുമായി അര്‍ത്ഥവത്തായ സംഭാഷണത്തിനായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നു.

സ്മാര്‍ട്ട്ഫോണ്‍ ഇപ്പോള്‍ തങ്ങളുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയെന്ന് 84 ശതമാനം പേരും സമ്മതിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു. 72 ശതമാനം പേരും പറയുന്നത് ചില സമയങ്ങളില്‍ ചുറ്റുപാടുകളെക്കുറിച്ച് ബോധമില്ലാത്ത വിധം സ്മാര്‍ട്ട്‌ഫോണുകളില്‍ മുഴുകിയിരിക്കുമെന്നാണ്. 58 ശതമാനം പേര്‍ ഭക്ഷണം കഴിക്കുമ്പോള്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിക്കുന്നുണ്ടെന്ന് സമ്മതിച്ചു. 60 ശതമാനം ആളുകളും കുടുംബത്തോടൊപ്പം ഇരുന്ന് സംസാരിക്കുന്നതിന് പകരം സ്മാര്‍ട്ട്‌ഫോണുകള്‍ ഉപയോഗിക്കുന്നു.

ഈ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

വിവോ ഇന്ത്യയുടെ ഹെഡ് ബ്രാന്‍ഡ് സ്ട്രാറ്റജി യോഗേന്ദ്ര ശ്രീരാമുല പറയുന്നതനുസരിച്ച്, ഇന്നത്തെ ജീവിതത്തില്‍ സ്മാര്‍ട്ട്ഫോണിന് പ്രധാനമാണ്, എന്നാല്‍ അതിന്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. സ്മാര്‍ട്ട്ഫോണ്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് പകരം കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കണമെന്നാണ് അദ്ദേഹം ഓര്‍മിപ്പിക്കുന്നത്.

സ്മാര്‍ട്ട്‌ഫോണിന് ഗുണങ്ങളും ഉണ്ട്

സ്മാര്‍ട്ട്ഫോണുകള്‍ തങ്ങളുടെ പ്രിയപ്പെട്ടവരുമായി ബന്ധം നിലനിര്‍ത്താന്‍ 60 ശതമാനം ആളുകളെ സഹായിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സ്മാര്‍ട്ട്ഫോണുകള്‍ തങ്ങളുടെ അറിവ് മെച്ചപ്പെടുത്തിയെന്ന് 59 ശതമാനം ആളുകളും വിശ്വസിച്ചു. 58 ശതമാനം പേര്‍ക്കും സ്മാര്‍ട്ട്ഫോണുകള്‍ ഷോപ്പിംഗ് സൗകര്യം വര്‍ധിപ്പിച്ചു. തങ്ങളുടെ ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാന്‍ സ്മാര്‍ട്ട്‌ഫോണുകള്‍ സഹായിച്ചിട്ടുണ്ടെന്ന് 55 ശതമാനം പേര്‍ പറയുന്നു.

Keywords: Latest-News, National, Top-Headlines, New Delhi, Report, Mobile Phone, Smart Phone, Wedding, Marriage, Couples, Divorce, 88% married Indians feel that excessive smartphone use is hurting relationship: Study.
< !- START disable copy paste -->

Post a Comment