Accidental Death | സര്‍കാര്‍ സ്‌കൂളിലെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

 


ഗാന്ധിനഗര്‍: (www.kvartha.com) ഗുജറാതില്‍ സര്‍കാര്‍ സ്‌കൂളിലെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് എട്ട് വയസ്സുകാരിക്ക് ദാരുണാന്ത്യം. ദഹോദ് ജില്ലയിലെ രാംപുരയില്‍ ഡിസംബര്‍ 20നാണ് ദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ തലക്ക് ഗുരുതരമായി പരുക്കേറ്റ കുട്ടി അഹ് മദാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്.

Accidental Death | സര്‍കാര്‍ സ്‌കൂളിലെ ഇരുമ്പ് ഗേറ്റ് ദേഹത്ത് വീണ് 8 വയസ്സുകാരിക്ക് ദാരുണാന്ത്യം

സ്‌കൂള്‍ കോംപൗന്‍ഡില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന അഷ്മിത മൊഹാനിയുടെ ദേഹത്താണ് കൂറ്റന്‍ ഗേറ്റ് മറിഞ്ഞു വീണത്. തലക്ക് ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ പ്രാഥമിക ചികിത്സക്കായി ദഹോദ് നഗരത്തിലെ ആശുപത്രിയിലും പിന്നീട് അഹ് മദാബാദിലെ സിവില്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപലിനെ സസ്പെന്‍ഡ് ചെയ്തു. അപകടമരണത്തിന് ദഹോദ് റൂറല്‍ പൊലീസ് കേസ് എടുത്തു.

Keywords: 8-Year-Old Girl Dies After Iron Gate Falls On Her At School In Gujarat: Police, Gujrath, News, Accidental Death, Injured, Treatment, Suspension, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia